പാവറട്ടി : തൃശൂരിന്റെ നെല്ലറയായ പാടശേഖരങ്ങളില്‍ കൃഷി പണിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടും ഏനാമാക്കല്‍ റഗുലേറ്ററിന് മാസങ്ങളായി കാവല്ക്കാരനോ ഇറിഗേഷന്‍ എഞ്ചിനിയറോ ഇല്ലാത്തത് കര്‍ഷകര്‍ക്ക് ദുരിതമായി.വെള്ളത്തിന്റെ ലെവല്‍ നോക്കി ഷട്ടറുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുക എന്നതാണ് കാവല്കാരന്റെ പ്രധാന ജോലി.
അതുവഴി പാടശേഖരങ്ങളിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാനാവും. മാത്രമല്ല ഫെസ്കനാലിലെ വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ പുളികയറാത്തെ ഷട്ടറുകള്‍ താഴ്ത്തി നിയന്ത്രിക്കുകയും വേണം. വര്‍ഷങ്ങളായി ഈ സംവിധാനം നിലനിന്നിരുന്ന നിര്‍ണ്ണായക മേഖലയില്‍ അരും ഇല്ലാതെ അനാഥമായ അവസ്ഥയിലാണ്. കൃഷി ഇറക്കാന്‍ തുടങ്ങുമ്പോഴാണ് റഗുലേറ്റര്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരുടെയും കാവല്കാരന്റെയും പ്രധാന ആവിശ്യം.
അത് ഇല്ലാതായതാണ് കര്‍ഷകരെ ദുരിതത്തില്‍ ആഴ്ത്തുന്നത്.ഇവിടെ ഉദ്യോഗസ്ഥര്‍ ഇല്ലാതായതോടെ ജലസേചനവുമായി ബന്ധപ്പെട്ട ആവിശ്യങ്ങള്‍ക്ക് തൃശൂരിലെ ഉദ്യോഗസ്ഥരെ സമീപിക്കേണ്ട അവസ്ഥയാണ് ഇന്ന് ഇവിടത്തെ കര്‍ഷകര്‍ക്കും പാടശേഖര ഭാരവാഹികള്‍ക്കും. മാത്രല്ലെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഇല്ലാതായതോടെ ഇറിഗേഷന്‍ അസി.എകസി കൂട്ടീവ് എഞ്ചിനിയറുടെ ഓഫീസ് കാട് പിടിച്ച അവസ്ഥയിലാണ്.
ഓണം കഴിയുന്നതോടെ ഓരോ പടവുകളായി കൃഷി ഇറക്കല്‍ ആരംഭിക്കും. അതിന് മുമ്പ് ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ആവിശ്യമായ ജീവനക്കാരെ ഏനാമാക്കല്‍ റഗുലേറ്ററില്‍ നിയമിക്കണ മെന്നതാണ് കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും ആവിശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: