വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കരുമത്രയില്‍ സിപിഎമ്മിനുള്ളില്‍ വിഭാഗിയത രൂക്ഷം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ള നിരവധി പേര് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. കരുമത്ര സൗത്ത് ബ്രാഞ്ചിലെ സെക്രട്ടറി ഉള്‍പ്പടെയുള്ള പത്ത് പാര്‍ട്ടി മെംബര്‍മാരും ഡിവൈഎഫ്ഐ, എസ്എഫ്ഐ യൂണിറ്റുകളും ഒന്നടങ്കമാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.
കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ പാര്‍ട്ടിയിലെ യുവനിര നേതൃത്വവുമായി ഭിന്നതയിലായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മറികടന്ന് അനര്‍ഹരെ ജോലി ഉള്‍പ്പടെയുള്ളവയില്‍ പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ഒരു വിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു.
പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ മകന് സഹകരണ സംഘത്തില്‍ ജോലി നല്‍ാകന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി നേതാക്കളുടെ മക്കള്‍ക്ക് ജോലി നല്‍ാകനുള്ള തിരുമാനം പിന്‍വലിക്കണമെന്ന് വിമതര്‍ ആവശ്യപ്പെട്ടെങ്കിലും എടുത്ത തീരുമാനം മാറ്റില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു.വിമതരെ മെരുക്കാന്‍ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ രണ്ട് തവണ മണിക്കൂറുകളോളം നീളുന്ന യോഗം ചേര്‍ന്നെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകായിരുന്നു.
പ്രദേശത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പടെയുള്ള ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് അപേക്ഷ നല്‍കിയതായും അറിയുന്നു.വിമതരെ അനുനയിപ്പിക്കുന്നതിന് മാറി നില്ക്കുന്ന എസ്എഫ്ഐ എരിയ കമ്മിറ്റി നേതാവിനെ ജില്ലാ, എരിയ നേതാക്കള്‍ വിളിച്ച് സംസാരിച്ചെങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു. ചിലര്‍ക്ക് ഇനി ലഭിക്കുന്ന അവസരത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കിവരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഔദ്യോഗിക വിഭാഗത്തിലെ ചിലര്‍ നീക്കം നടത്തുന്നതായും പറയുന്നു.
എകദേശം അമ്പതോളം പേരാണ് പാര്‍ട്ടി വിടാനാണ് ഒരുങ്ങുന്നത്. ഇവരുടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുപ്പത് വര്‍ഷമായി പാര്‍ട്ടി 200 ലേറെ വോട്ടുകള്‍ക്ക് ജയിച്ചിരുന്ന കരുമത്ര ഒന്നാം വാര്‍ഡ് ബിജെപി പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: