ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ നഗരത്തില്‍ നടന്ന ശോഭായാത്ര വി.കെ.വിശ്വനാഥന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: കയ്യില്‍ പൊന്നോടക്കുഴല്, കനകക്കിങ്ങിണി നാദത്തില്‍ പദംവെച്ച് ആയിരമായിരം കൃഷ്ണന്മാര്, നാണത്തോടെ ചുവടുകള്‍വെച്ച് ഗോപികമാര്‍, ദ്വാപരയുഗത്തിന്റെ പ്രതീതിയിലായിരുന്നു ഇന്നലെ നാടും നഗരവുമെല്ലാം. കൃഷ്ണലീലകള്‍ മനസ്സുനിറച്ചപ്പോള് കണ്ടുനിന്നവര്‍ക്ക് ആനന്ദനിര്‍വൃതി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ നഗരത്തില്‍ നടന്ന മഹാശോഭായാത്രയില്‍ ആയിരക്കണക്കിന് കൃഷ്ണ – ഗോപികാ വേഷധാരികള്‍ അണിനിരന്നു. താളത്തില്‍ ചുവടുവെച്ച് വടക്കുന്നാഥന്റെ പ്രദക്ഷിണവഴികളെ അവര്‍ അമ്പാടിയാക്കി. ശ്രീകൃഷ്ണലീലകള്‍ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഭജന സംഘങ്ങളും അകമ്പടിയായി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന് ഭഗവദ് പതാക കൈമാറി ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ് ജന്മാഷ്ടമി സന്ദേശം നല്കി. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, നഗര്‍ സംഘചാലക് കൊച്ചുമാധവന്‍, ബാലഗോകുലം മേഖലാ-ജില്ലാ ഭാരവാഹികളായ ബാബുരാജ് കേച്ചേരി, ഹരി വേണാട്, ഗീത മുകുന്ദന്, പ്രീതചന്ദ്രന്, പി.വി.ഗോപി, ചന്ദ്രശേഖരന്, ദേവദാസ് വര്‍മ്മ, എം.നാരായണന്, ബാലകൃഷ്ണപൈ, ഉണ്ണികൃഷ്ണന്, നിഥിന് ഗോപി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, ജില്ലാപ്രസിഡണ്ട് കെ.ദാസന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍, ചിന്മയമിഷന് ട്രസ്റ്റി ഡോ. ജി.മുകുന്ദന്, ബിജെപി നേതാക്കളായ എം.എസ്.സംപൂര്‍ണ, ബി.ഗോപാലകൃഷ്ണന്, എ.നാഗേഷ്, സുരേന്ദ്രന് ഐനിക്കുന്നത്ത്, രവികുമാര്‍ ഉപ്പത്ത്, ഷാജന് ദേവസ്വംപറമ്പില്‍, പി.വി.സുബ്രഹ്മണ്യന്,ഇ.എം.ചന്ദ്രന്, ബിഎംഎസ് നേതാക്കളായ എ.സി.കൃഷ്ണന്, വേണാട് വാസുദേവന്‍, ഉണ്ണിനാരായണന്കാട്ടില്, സുധാകരന് കണ്ടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്വരാജ് റൗണ്ട് ചുറ്റി വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സമാപിച്ച ശേഷം ഭജന, ജ്ഞാനപ്പാനാലാപനം, സമ്മാനദാനം, പ്രസാദ വിതരണം എന്നിവയും നടന്നു.
ചാലക്കുടി: ഗ്രാമ നഗര വീഥികളെ അമ്പാടിയാക്കി മാറ്റി ഉണ്ണിക്കണ്ണന്മാര് നിറഞ്ഞൊഴുകി.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടിയിലും പരിസരങ്ങളിലും നൂറോളം ശോഭയാത്രകള്‍ നടന്നു. നഗരത്തില്‍ നടന്ന ശോഭായാത്ര കൂടപ്പുഴ ആറാട്ട് കടവില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങള്‍,രാധ കൃഷ്ണ വേഷങ്ങള്‍,ഭജന,വാദ്യമേളങ്ങള്‍ എന്നിവയും ശോഭായാത്രയില്‍ അണിനിരന്നു.മുരിങ്ങൂര്‍ രാമേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വെച്ച് ശ്രീ കൃഷ്ണ ജയന്തി സന്ദേശമായ തൈ വെക്കാം,തണലേകാം,താപമകറ്റാം എന്നതിനെ അടിസ്ഥാനമാക്കി മുഴുവന്‍ വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും ഞാവല്‍ തൈകള്‍ വിതരണം ചെയ്തു .ചടങ്ങുകള്‍ക്ക് വി.സി.സിജു.രാഹുല്‍ അയ്യപ്പന്,രാജീവ് തങ്കപ്പന്,വി.സി.സാജു,കെആര്‍.രമേശന്,രാമു അത്തക്കുടത്ത,രമേശന് അയ്യനിക്കാടന്,പി.കെ.ബാബു,മനോജ് മാനമ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി. .പൂലാനി കുറപ്പം ,മൂക്കാല്‍ വെട്ടിക്ഷേത്ര പരിസരം, വിഷ്ണുപുരം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭയാത്ര മഹാശോഭയാത്രയായി വിഷ്ണുപരം ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി,ഗോപീക നൃത്തം എന്നിവയും ഉണ്ടായിരുന്നു .മേലൂര്‍ കൂവ്വക്കാട്ടു കുന്നില്‍ നിന്നാരംഭിച്ച ശോഭായാത്ര മുള്ളന്‍പാറ ഭഗവതി ക്ഷേത്രത്തിലും കാലടി ദേവീപുരം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭയാത്ര ആറ്റുപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാപിച്ചു. അന്നനാട്,കോനൂര്‍,പാലപ്പിള്ളി,ചിറങ്ങര.ചെറ്റാരിക്കല്‍,കാതിക്കുടം,വാളൂര്‍,പരിയാരം,കൊന്നക്കുഴി,മോതിരക്കണ്ണി,കുറ്റിച്ചിറ,കുണ്ടുകുഴിപ്പാടം,ആളൂര്‍,വെള്ളാംച്ചിറ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.നൂറുക്കണക്കിന് രാധ കൃഷ്ണ വേഷങ്ങള്‍,നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ശോഭായാത്രയെ വര്‍ണ്ണാഭമാക്കി.
നടവരമ്പ്: മുകുന്ദപുരം ശ്രീകൃഷ്ണക്ഷത്രത്തിലെ അഷ്ടമിരോഹിണി ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍,നവകം എന്നിവയും,വൈകീട്ട് വിവിധ ദേശങ്ങളില്‍ നിന്നും ശോഭയാത്രകളും,നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,രാത്രി അര്‍ദ്ധരാത്രിക്ക് വിശേഷാല്‍ പൂജയും നടന്നു.
കൊടുങ്ങല്ലൂര്‍: നഗരത്തില്‍ നടന്ന ശോഭായാത്രകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശ്രീകുരുംബ ഭഗവതിക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു മഹാശോഭായാത്ര. നൂറുകണക്കിന് ബാലികാബാലന്മാര് ശ്രീകൃഷ്ണരാധ വേഷധാരികളായി ശോഭായാത്രയില്‍ അണിനിരന്നു. നരേന്ദ്രനഗര്‍, ആസാദ് നഗര്‍, ശാസ്താവിടം, രവീശ്വരപുരം, വിനായകപുരം, വിവേകാനന്ദകേന്ദ്രം, മയൂരേശ്വരപുരം എന്നിവിടങ്ങളിലെത്തിയ ശോഭായാത്രകളാണ് നഗരത്തില്‍ സംഗമിച്ചത്. പുരാണവേഷവും ശ്രീകൃഷ്ണചരിതവുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. കാത്തോളിനഗര് ശ്രീകേരളേശ്വപുരം, ഗോകുലം നഗര്‍, ഗുരുജി നഗര്‍, അമ്പാടി നഗര്‍, അയോദ്ധ്യനഗര്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ ശ്രീനാരായണസമാജം ഗ്രൗണ്ടില്‍ സംഗമിച്ച് മേത്തല പറമ്പിക്കുളങ്ങര ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. പുരസ്കാരസന്ധ്യ സിനിമാതാരം സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒ.കെ.രാജഗോപാലനായിരുന്നു ജന്മാഷ്ടമി പുരസ്കാരം. സി.ജി.ശ്യാമളവാര്യര്, പി.സി.സുനില്‍ എന്നിവര്‍ക്ക് വിശിഷ്ട സേവനപുരസ്കാരവും നല്കി. ഗോപൂജ, ഉറിയടി, കഥാപാരായണം എന്നിവയും ഉണ്ടായിരുന്നു. ആല ശ്രീശങ്കര നാരായണ ക്ഷേത്രത്തില്‍ ശ്രാവണ്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗോപൂജയും നടന്നു.
പുതുക്കാട്: വടക്കേ തെറവ് ദ്വാരക ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സമാപിച്ചു. തെക്കേ തെറവ് സഹസ് സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു.
ആനന്ദപുരം: തറക്കല്‍ ദേശം, വടക്കുമുറിദേശം, തെക്കുമുറിദേശം, കിഴക്കുമുറി ദേശം പടന്ന സമുദായം എന്നി ശോഭായാത്രകള്‍ ആനന്ദപുരം ക്ഷേത്രത്തില്‍ സമാപിച്ചു.
കല്ലൂര്‍: വകര-പാലത്തിക്കര ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര ആതൂരില്‍ ആരംഭിച്ച് ക്ഷേത്രമൈതാനിയില്‍ സമാപിച്ചു.
ഞെളളൂര്‍: ദേവസേന ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര ഞെളളൂര്‍ സെന്ററില്‍ നിന്ന് ആരംഭിച്ച് ആമ്പല്ലൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.
നന്തിപുലം: മാഞ്ഞൂര്‍, പിടിക്കപറമ്പ്, ആപ്പിള്ളി, മുപ്ലിയം എന്നിവടങ്ങളിലെ ശോഭായാത്രകള്‍ നന്തിപുലം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.
വടക്കാഞ്ചേരി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുമരനെല്ലൂര്‍, മേലേമ്പാട്ട് മുക്ക്, ഈഞ്ചലോടി, ഉത്രക്കാളികാവ്, എങ്കക്കാട്, അകമല, റെയില്‍വെ സ്റ്റേഷന് പരിസരം എന്നി ശോഭായാത്രകള്‍ കരുമരക്കാട് ശിവക്ഷേത്രത്തില്‍ സമാപിച്ചു. കരുമത്രയിലെ ശോഭായാത്രകള്‍ കരുമത്ര നിറമംഗലം ക്ഷേത്രത്തില്‍ സമാപിച്ചു.
മുള്ളൂര്‍ക്കര: കാഞ്ഞിരശേരി, കണ്ണംപാറ, ഇരുന്നിലംകോട് എന്നി ഗോകുലങ്ങളിലെ ശോഭായാത്ര ഇരുന്നിലംകോട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിച്ചു.
പുതുക്കാട് : സ്വാമിയാര്ക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പുതുക്കാട് ടൗണ്‍ ചുറ്റി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും താളമേളങ്ങളും അകമ്പടി സേവിച്ച ഘോഷയാത്രയില്‍ കൃഷ്ണരാധാ വേഷധാരികള്‍ക്കൊപ്പം പുരാണ കഥാപാത്രങ്ങളും അണി നിരന്നു.
വരന്തരപ്പിള്ളി : വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ ശ്രീകണ്ഠേശ്വരം ശിവക്ഷേത്ര സന്നിധിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി തൃക്കയില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. നിശ്ചലദൃശ്യങ്ങളും, കൃഷ്ണരാധാ വേഷധാരികളും ശോഭയാത്രയില്‍ അണി നിരന്നു.
കല്ലൂര്‍ : ആദൂര്‍ സെന്ററില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പകരപാലത്തിക്കര ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
രാപ്പാള്‍ : ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശോഭായാത്ര സംഘടിപ്പിച്ചു. പുതിയാറ്റുപറമ്പില്നിന്നും രാപ്പാള്‍ കിഴക്കുമുറിയില്നിന്നും ആരംഭിച്ച ശോഭായാത്രകള്‍ രാപ്പാള്‍ സെന്ററില്‍ സംഗമിച്ച് രാപ്പാള്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.
പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ വിവിധമേഖലകളില്‍ നിന്നുള്ള ഘോഷയാത്രകള്‍ കള്‍ച്ചറല്‍ സെന്റര്‍ പരിസരത്ത് സംഗമിച്ചു. മഹാശോഭായാത്രയായി പുതുമനശേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു. വെങ്കിടങ്ങ് മേഖലയിലെ മുനക്കകടവ്, കുന്നത്തുള്ളി,രാമന്‍കുളങ്ങര, കുണ്ടഴിയൂര്‍, തൊയക്കാവ്, കരുവന്തല, ഇരിമ്പ്രനെല്ലൂര്‍, ഏനാമാവ്, ചൂനാമന എന്നിവിടങ്ങളില്‍ നിന്നുള്ള ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകള്‍ ഗ്രാമപഞ്ചായത്ത് ബി.ജെ.പി.ഓഫീസ് പരിസരത്ത് സംഗമിച്ചു. മഹാശോഭയാത്രയായി കോടമുക്ക് കൊട്ടാരപറമ്പില്‍ സമാപിച്ചു. മുല്ലശേരിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള ശോഭായാത്രകള്‍ പറമ്പന്തളി നടയില്‍ സംഗമിച്ച് മുല്ലശേരി സെന്റര്‍ വഴി മഹാശോഭായാത്രയായി പുറപ്പെട്ടു. താണവീഥിയില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ സമാപിച്ചു. വിവിധമേഖലകളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോട്ടുകുറുമ്പക്ഷേത്രത്തിനു സമീപം സംഗമിച്ച് ചെറുഗുരുവായൂര് ക്ഷേത്രത്തിലെത്തി സമാപിച്ചു.അന്നകരയില്‍ നിന്നുള്ള ശോഭായാത്ര കുലശേഖരപുരം ക്ഷേത്രത്തില്‍ സമാപിച്ചു.
ചാവക്കാട്: ഇരട്ടപ്പുഴ വേദവ്യാസ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണന് മൂട് കൊഴക്കി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷ്ണ ഗോപികാ വേഷധാരികളായ നൂറുകണക്കിന് ബാലിക ,ബാലന്മാര് അണിനിരന്ന ശോഭ യാത്ര. കടപ്പുറം വഴി ഇരട്ടപ്പുഴ സെന്ററില്‍ സമാപിച്ചു. കെ.ആര്. ബൈജു ‘ദിലീപ് ഇരട്ടപ്പുഴ സുനില്‍ കാരയില്‍ ‘എം.കെ. ഷണ്മുഖന്, പ്രതാപന് ഇരട്ടപ്പുഴ എന്നിവര്‍ ശോഭായാത്രക്ക് നേതൃത്വം നല്കി.
പാലയൂര്‍ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭ യാത്ര ചാവക്കാട് ടൗണ്‍ ചുറ്റി മണത്തല നാഗയക്ഷി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. താലൂക്ക് കാര്യ വാഹ് .കെ.എ. ബിജു.. ആഘോഷ പ്രമുഖ് സി.കെ.മഹേഷ്, പി.ബി.സുമേഷ് എന്നിവര്‍ ശോഭായാത്രക്ക് നേതൃത്വം നല്കി.
കൊടകര: കൊടകരയില്‍ ഉളുുമ്പത്തുംകുന്ന്, കാവില്‍പാടം, കാവില്‍, അഴകം, വെല്ലപ്പാടി, വട്ടേക്കാട്, മറ്റത്തൂര്‍, മൂലംകുടം, പേരാമ്പ്ര, ചെറുകുന്ന്, ചെറുവത്തൂര്‍, പുത്തുകാവ് ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവില്‍ സമാപിച്ചു. ശോഭായാത്രയുടെ ഉദ്ഘാടനം റിട്ട.ഡെപ്പ്യൂട്ടി കളക്ടര്‍ പി.കെ.ഉണ്ണികൃഷ്ണന് നിര്‍വ്വഹിച്ചു. മികച്ചശോഭായാത്രക്കുള്ള സമ്മാനദാനം അപ്പോളൊ ടയേഴ്സ് എച്ച്,ആര് ജനറല്‍മാനേജര്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു.
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ :മുരുക്കുങ്ങല്‍,കടമ്പോട്,കോടാലി,കൊരേച്ചാല്‍,കിഴക്കേകോടാലി തുടങ്ങിയ സ്ഥലങ്ങളിലില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ കോടാലി എടയാറ്റ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടന്നു.
ചെമ്പുച്ചിറ: നൂലുവള്ളി പടിഞ്ഞാട്ടുമുറി,നൂലുവള്ളി കിഴക്കുംമുറി,ചെമ്പുച്ചിറ,മന്ദരപ്പിള്ളി, പൂക്കോടന്മൂല,ചെട്ടിച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചെമ്പുച്ചിറ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: