തൃശൂര്‍: ഓണത്തോടനുബന്ധിച്ച് പുതിയ പ്ലാനുകളുമായി ബി എസ് എന്‍ എല്‍ ഒരുങ്ങിക്കഴിഞ്ഞു. 49 രൂപ മാത്രം മാസ വാടകയുള്ള പുതിയ ലാന്‍ഡ് ലൈന്‍ പ്ലാന്‍ ആയ ‘എക്സ്പീരിയന്‍സ് ലാന്‍ഡ് ലൈന്‍ 49’ ആണ് ഇവയിലൊന്ന്. ഇന്സ്റ്റലേഷന് ചാര്‍ജ്ജ് ഇല്ലാതെ ബി എസ് എന്‍ എല്ലിലേക്ക് യൂനിറ്റിന് ഒരൂ രൂപ നിരക്കിലും മറ്റ് നെറ്റ്വര്ക്കുകളിലേക്ക് 1.20 രൂപ നിരക്കിലുമാണ് കോള്‍ റേറ്റ്.
നിലവില്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂറും മറ്റ് ദിവസങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് മണി വരെയും വിളിക്കാവുന്ന സൗകര്യം ഈ പ്ലാനിലും ഉണ്ടാകും. ഒരു പ്രീ പെയിഡ് ബി എസ് എന്‍ എല്‍ സിമ്മും ഇതോടൊപ്പം സൗജന്യമായി ലഭിക്കുകയും ചെയ്യും. ആറ് മാസത്തിനു ശേഷം ഇത് ജനറല്‍ പ്ലാനിലേക്ക് മാറുന്നതാണ്.
ബ്രോഡ് ബാന്‍ഡ് സേവനങ്ങളുടെ കാര്യത്തിലും പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വേഗത 512 കെ ബി പി എസില്‍ നിന്നും ഒരു എം ബി പി എസിലേക്ക് മാറ്റി പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ മൊബൈല്‍ സേവന രംഗത്തും പുത്തന്‍ പ്ലാനുകളുണ്ട്. സ്റ്റുഡന്റ് പ്ലാനില്‍ എസ് ടി വി 110 എന്ന പ്ലാനില്‍ 20 ദിവസത്തേക്ക് 750 എം ബി ഡാറ്റയും 100 എസ് എം എസും സൗജന്യമാണ്. കൂടാതെ നിലവിലുള്ള എസ് ടി വി പ്ലാനുകളുടെ ഡാറ്റ ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്തു. സൗജന്യ സിം സെപ്തംബര്‍ ഒമ്പത് വരെ ലഭിക്കുമെന്നും ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു. ഫൈബര്‍ കേബിള്‍ വഴി ഉയര്‍ന്ന വേഗത ലഭിക്കുന്ന ഇന്റര്‍ പ്ലാനുകളായ ഫൈബ്റോ യു എല്‍ ഡി 1045, ഫൈബ്റോ യു എല്‍ ഡി 1395 എന്നീ എഎഫ് ടി ടി എച്ച് പ്ലാനുകളുമുണ്ട്.
പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ പി ടി മാത്യു, കെ വി വിനോദ് കുമാര്‍, ജോസഫ് ജോണ്‍, പി സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: