പുതുക്കാട് : അശ്രദ്ധമായി വണ്ടിയോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ചോദ്യം ചെയ്ത എസ്ഐയെ അസഭ്യം പറയുകയും പോലീസുകാരനെ ബസില്‍ അടച്ചിടുകയും ചെയ്തു. ഡെപ്പോയില്‍ നിന്ന് ദേശീയപാതയിലേക്ക് അപകടകരമായി പ്രവേശിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസിലെ െ്രെഡവറോട് അശ്രദ്ധ ചൂണ്ടി കാണിച്ചപ്പോഴാണ് പുതുക്കാട് എസ്ഐ വി. സജീഷ് കുമാറിനെ അസഭ്യം പറഞ്ഞത്. തുടര്‍ന്ന് ബസ് നിര്‍ത്തി െ്രെഡവറുടെ വിവരങ്ങള്‍ അറിയാന്‍ ബസില്‍ കയറിയ പോലീസുകാരനെ ഓട്ടോമറ്റിക് ഡോറുള്ള ബസില്‍ ഡോര്‍ അടച്ച് പൂട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് പുതുക്കാട് സിഐ എസ്.പി. സുധീരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് പോലീസുകാരനെ പുറത്തേയ്ക്ക് ഇറക്കിയത്. ഇതിനിടെ നാട്ടുകാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. പിറവം കെഎസ്ആര്‍ടിസി ഡെപ്പോയിലേതാണ് ബസ്. െ്രെഡവറുടെ പേരില്‍ അശ്രദ്ധമായി വണ്ടിയോടിച്ചതിന് പുതുക്കാട് പോലീസ് കേസ് എടുത്തു. പുതുക്കാട് ഡെപ്പോയോട് ചേര്‍ന്നുള്ള ദേശീയപാതയില്‍ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അശ്രദ്ധമായി ഡെപ്പോയിലേക്ക് പ്രവേശിക്കുന്നതും പുറത്തേയ്ക്കുപോകുന്നതും മൂലം അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണ്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ഇവിടെ ഒരാള്‍ അപകടത്തില്‍ പെട്ട് മരിക്കാന്‍ ഇടയായത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: