തൃശൂര്‍: മഹാനഗര്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ശോഭായാത്ര വൈകീട്ട് 4.30ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്വശത്തുനിന്നാരംഭിച്ച് വടക്കുംനാഥന് ശ്രീമൂലസ്ഥാനത്ത് സമാപിക്കും. എലൈറ്റ് ഗ്രൂപ്പ് എംഡി ടി.ആര്.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന പ്രസിഡണ്ട് ബാബുരാജ് ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. അഞ്ചേരി, കിഴക്കുംപാട്ടുകര, ചേലക്കോട്ടുകര, നല്ലങ്കര, മുക്കാട്ടുകര, കുന്നത്തുകര, ചെമ്പൂക്കാവ്, ഗാന്ധിനഗര്‍, ചേറൂര്, അയ്യന്തോള്‍, കോട്ടപ്പുറം, പൂങ്കുന്നം, ശക്തന്‍നഗര്‍, കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകളാണ് നഗരത്തില്‍ സംഗമിക്കുക. രാധയുടേയും കൃഷ്ണന്റേയും വേഷം ധരിച്ച ബാലഗോകുലാംഗങ്ങളും അമ്മമാരും ഘോഷയാത്രക്ക് അകമ്പടിയേകും. ഭജനസംഘം, വാദ്യഘോഷം എന്നിവയും ഉണ്ടായിരിക്കും. 6.30ന് നടക്കുന്ന സമാപനത്തില്‍ ജ്ഞാനപ്പാനയുടെ പ്രസക്തഭാഗങ്ങളും അവതരിപ്പിക്കും.
ഗുരുവായൂര്‍: ഗുരുവായൂര്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാശോഭ യാത്ര വൈലി ഭദ്രകാളി ക്ഷേത്രസന്നിധിയില്‍ നിന്ന ആരംഭിച്ച് പടിഞ്ഞാറെ നടവഴി മമ്മിയൂര്‍ ജംഗ്ഷന്, മാഞ്ചിറ റോഡിലുടെ ഇന്നര്‍ റിംഗ് റോഡ് വഴി മഞ്ജുളാല്‍ പ്രദക്ഷിണം ചെയ്ത് കിഴക്കേ നടയില്‍ പ്രവേശിക്കും. തുടര്‍ന്ന് രുദ്ര തീര്‍ത്ഥക്കുളം പ്രദക്ഷിണം ചെയ്ത് ഗുരുവായൂര്‍ ക്ഷേത്രം തെക്കേ നടയില്‍ സമാപിക്കും.
ഇന്ന് ക്ഷേത്രനഗരിയില്‍ ഉണ്ണിക്കണ്ണന്മാര് നിറഞ്ഞാടും രാവിലെ ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ അഷ്ടമിരോഹിണി ആഘോഷകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 9 നമ്മിയൂര് ശിവക്ഷേത്രസന്നിധിയില്‍ നിന്നും ശോഭായാത്ര ആരംഭിക്കും ദേവീ ദേവന്മാരുടെ തിടമ്പുകള് പ്രതിഷ്ഠിച്ച ജീവിത എഴുന്നള്ളത്ത, ഗോപികാ നൃത്തം ഉറിയടി, ഭജന, നാദസ്വരം, മേളം, കൃഷ്ണരഥം, തിടമ്പേറ്റിയ ഗജവീരന്മാര്, എന്നിവ ഘോഷയാത്രയില്‍ അണിനിരക്കും. ഘോഷയാത്ര കടന്നു പോകുന്ന വീഥികളില്‍ ഒരുക്കിയിട്ടുള്ള ഉറികള്‍ രാധ കൃഷ്ണവേഷധാരികള്‍ നൃത്തചുവടുകളോടെ അടിച്ചു ക്കെും. തിരിച്ച് ശിവ സന്നിധിയില്‍ സമാപിക്കും. രാത്രിയില്‍ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് താലം കെട്ടുകാഴ്ചകള്‍ നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര പുറപ്പെട്ട് ക്ഷേത്രനഗരി പ്രദക്ഷിണം ചെയ്ത് മമ്മിയൂരില്‍ സമാപിക്കും.
നെന്മിനി ബലരാമ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തറ്റ ഭാഗമായി രാവിലെ 8ന് ഉറിയടി, മേളം, നാദസ്വരം ഭജന എന്നിവയുടെ അകമ്പടിയോടെ .ഗുരുവായൂര്‍ ക്ഷേത്രത്തിലേക് എഴുന്നള്ളിപ്പ നടക്കും.
ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാളാഘേഷത്തില് കൃഷ്ണനഗരി നിറഞ്ഞുതുളുമ്പി. അഷ്ടമിരോഹിണി ദിനമായ ഇന്ന് ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചക്കും, രാത്രിശീവേലിക്കും മൂന്നാനകളോടെ നടക്കുന്ന കാഴ്ച്ചശീവേലിക്ക് ഭഗവാന്റെ തങ്കതിടമ്പ് സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളിക്കും. അമൂല്ല്യവും, അനാദൃശ്യ വുമായ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം വര്‍ഷത്തില്‍ അഷ്ടമിരോഹിണി, ഏകാദശി, ഉത്സവം, എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമേ പുറത്തെടുത്ത് എഴുന്നെള്ളിക്കാറുള്ളു. രാവിലേയും, ഉച്ചക്കും ഗജരത്നം പത്മനാഭനും, രാത്രി ശീവേലിക്ക് വലിയ കേശവനുമാണ് തിടമ്പേറ്റുന്നത്. വാദ്യകുലപതികളായ മേളപ്രമാണിമാരുടെ മേളപെരുക്കത്തില്‍ കണ്ണന്റെ ശ്രീലകം ഭക്തിയുടെ ആനന്ദ ലഹരിയില്‍ അലിഞ്ഞു ചേരും. കണ്ണന്റെ പിറന്നാളിന് ക്ഷേത്രത്തിലെത്തിചേരുന്ന ഭക്തജനസഹസ്ര ങ്ങള്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയുമൊരുക്കിയിട്ടുണ്ട്.
ചാലക്കുടി: ചാലക്കുടി നഗരത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര ഉച്ചതിരിഞ്ഞ് 3.30ന് കൂടപ്പൂഴ ആറാട്ട് കടവില്‍ നിന്നാരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അിറയിച്ചു. നഗരം ചുറ്റി മഹാ ശോഭയാത്ര മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും തുടര്‍ന്ന് സമ്മാനദാനം.പ്രസാദ വിതരണം എന്നിവയും ഉണ്ടായിരിക്കും.ഇരുപതോളം കേന്ദ്രങ്ങളില്‍ നിന്ന വരുന്ന ശോഭയാത്രകളാണ് കൂടപ്പുഴയില്‍ നിന്ന് മഹാശോഭയാത്രയാക്കുന്നത്.നിശ്ചലദൃശ്യങ്ങള്‍,ശ്രീകൃഷ്ണ രാധ വേഷങ്ങള്‍,ഭജന എന്നിവ ശോഭയാത്രയില്‍ അണിനിരക്കുമെന്ന് ജി.പത്മനാഭസ്വാമി,മനോജ് ആദിത്യ,അമ്പാടി ഉണ്ണികൃഷ്ണന്,അനീഷ് എന്‍.എ തുടങ്ങിയവര്‍ അിറയിച്ചു.മുരിങ്ങൂര്‍ ആറ്റപ്പാടം മേഖലകളിലെ ശോഭയാത്ര മുരിങ്ങൂര്‍ ശ്രീരാമേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ഗ്രാമ പ്രദക്ഷിണത്തോടെ ശ്രീ ചീനിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും.തുടര്‍ന്ന് നടക്കന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ ശ്രീകൃഷ്ണ കലോത്സവ വിജയികള്‍ക്ക് സമ്മാനദാനം,പ്രസാദ വിതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.പൂലാനി കുറപ്പം ഭാഗത്ത് നിന്നാരംഭിക്കുന്ന ശോഭയാത്രയും,മൂക്കാല്‍ വെട്ടി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭയാത്രുയം,വിഷ്ണുപുരം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോബയാത്രകളും സംഗമിച്ച് മഹാശോഭയാത്രയായി വിഷ്ണുപരം ക്ഷേത്രത്തില്‍ സമാപിക്കുന്നു.മേലൂര്‍ കൂവ്വക്കാട്ടു കുന്നില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര മുള്ളന്‍പാറ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും,കാലടി ദേവീപുരം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭയാത്ര ആറ്റുപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും,അന്നനാട്,കോനൂര്‍,പാലപ്പിള്ളി,ചിറങ്ങര.ചെറ്റാരിക്കല്‍,കാതിക്കുടം,വാളൂര്‍,പരിയാരം,കൊന്നക്കുഴി,മോതിരക്കണ്ണി,കുറ്റിച്ചിറ,കുണ്ടുകുഴിപ്പാടം,ആളൂര്‍,വെള്ളാംച്ചിറ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടക്കുന്നതാണ്.
കൊടുങ്ങല്ലൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നൂറോളം ശോഭായാത്രകള്‍ നടക്കും. മേത്തല, അഴീക്കോട്, എറിയാട്, പുല്ലൂറ്റ്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കൈപ്പമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളില്‍ ശോഭായാത്ര, കലാകായിക മത്സരങ്ങള്‍ എന്നിവയുണ്ടാകും.
ചേര്‍പ്പ്: ശ്രീശങ്കര ശിശുവിദ്യാമന്ദിരത്തില് ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ഗോപൂജയും തണല്‍വൃക്ഷം നടലും നടന്നു. വിദ്യാലയ ക്ഷേമസമിതി പ്രസിഡണ്ട് ഹരികുമാര്‍ ഭട്ടതിരിപ്പാട് പ്രധാനാധ്യാപിക ആര്.ജയശ്രീ, വി.എന്‍.അരവിന്ദാക്ഷന്‍മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
വടക്കാഞ്ചേരി: മച്ചാട് രവിപുരമംഗലം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് വിവിധ പരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. പാലക്കിട്ടിരി ശങ്കരന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. എഴുന്നള്ളിപ്പ്, ശ്രീകൃഷ്ണാവതാര പാരായണം, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
തൃശൂര്‍: കീഴില്ലം ശ്രീപാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വെങ്ങാനെല്ലൂര്‍ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ നടന്ന ഗോപൂജക്ക് മേല്‍ശാന്തി ഇ.എ.രാജന് മുഖ്യകാര്‍മികത്വം വഹിക്കും. ബാലഗോകുലം ജില്ലാസംഘടനാ സെക്രട്ടറി കെ.എസ്.പ്രതീഷ് കീഴില്ലം, ഗോപൂജ സന്ദേശം നല്കി, പി.ആര്.സഹദേവന്, വി.അജിത്, എസ്. ഷണ്മുഖന്, വേലുക്കുട്ടി വെങ്ങാനെല്ലൂര്‍, പ്രവീണ്‍ വെങ്ങാനെല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൊടകര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇന്ന് കൊടകരയില്‍ മഹാശോഭായാത്രനടക്കും. ഉളുുമ്പത്തുംകുന്ന്, കാവില്‍പാടം, കാവില്‍, അഴകം, വെല്ലപ്പാടി, വട്ടേക്കാട്, മറ്റത്തൂര്‍, മൂലംകുടം, പേരാമ്പ്ര, ചെറുകുന്ന്, ചെറുവത്തൂര്‍, പുത്തുകാവ് ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവില്‍ സമാപിക്കും. ശോഭായാത്രയുടെ ഉദ്ഘാടനം റിട്ട.ഡെപ്പ്യൂട്ടി കളക്ടര്‍ പി.കെ.ഉണ്ണികൃഷ്ണന് നിര്‍വ്വഹിക്കും. മികച്ചശോഭായാത്രക്കുള്ള സമ്മാനദാനം അപ്പോളൊ ടയേഴ്സ് എച്ച്,ആര് ജനറല്‍മാനേജര്‍ അനില്‍കുമാര്‍ നിര്‍വഹിക്കും.
മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി:മുരുക്കുങ്ങല്‍,കോടാലി,കടമ്പോട്,കൊരേച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ കോടാലി എടയാറ്റ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കുക.തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും.
ചെമ്പുച്ചിറ: നൂലുവള്ളി പടിഞ്ഞാട്ടുമുറി,നൂലുവള്ളി കിഴക്കുംമുറി,ചെമ്പുച്ചിറ,മന്ദരപ്പിള്ളി, പൂക്കോടന്മൂല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചെമ്പുച്ചിറ മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.തുടര്‍ന്ന് വിവിധ സാംസ്കാരികപരിപാടികളും പ്രസാദ ഊട്ടുമുണ്ടാവും.
വടക്കാഞ്ചേരി: ശ്രികൃഷ്ണജയന്തിയുടെ ഭാഗമായി ബാലഗോകുലം കരുമത്ര മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധയിടങ്ങളില്‍ ശോഭയാത്രകള്‍ നടക്കും. കരുമത്ര, മങ്കര ഭാഗങ്ങളിലെ ശോഭയാത്ര മങ്കര മാവിന്‍ചുവടില്‍ നിന്നാരംഭിച്ച് മച്ചാട് നിറമംഗലം ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറയടി മത്സരം ,പ്രസാദവിതരണം എന്നിവ നടക്കും.
വിരുപ്പാക്ക, വാഴാനി പ്രദേശങ്ങളിലെ ശോഭയാത്രകള്‍ വാസുപുരം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് മണലിത്തറ അയ്യപ്പന്‍കാവില്‍ സമാപിക്കും. മലാക്ക,പഴയന്നൂര്പാടം,ഇഊരോകാട് എന്നിവിടങ്ങളിലെ ശോഭയാത്രകള്‍ മലാക്ക പുല്ലന്ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വിരോലിപ്പാടം അയ്യപ്പന്‍കാവില്‍ സമാപിക്കും.
വൈകിട്ട് മുന്നു മണിക്ക് ആരംഭിക്കുന്ന ശോഭയാത്രകള്‍ വൈകിട്ട് അഞ്ചിന് സമാപിക്കും. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നിറമംഗലം ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. മേല്‍ശാന്തി ശ്രിവത്സന്‍ നമ്പുതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
തൃശൂര്‍: ചെറുമുക്ക് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍, ഓട്ടംതുള്ളല്‍ എന്നിവയോടെ അഷ്ടമിരോഹിണി ആഘോഷിക്കും.
മാള: കരൂപടന്ന പാരിജാതപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ ഊട്ട്, നിറമാല, ചുറ്റുവിളക്ക്, കൃഷ്ണാവതാരം പ്രത്യേക പൂജകള്‍, കോണത്തുകുന്ന് മനയ്ക്കലപ്പടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍പൂജ, നിറമാല, ചുറ്റുവിളക്ക്, രാത്രി 12ന് കൃഷ്ണാവതാരപൂജ, വെള്ളാങ്ങല്ലൂര്‍, കല്പറമ്പ്, പള്ളിപ്പുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, എഴുന്നള്ളിപ്പ്, പെരുവനം സതീശന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, പ്രസാദഊട്ട്, നിറമാല, ചുറ്റുവിളക്ക്, തിരുവാതിരക്കളി, എഴുന്നളളിപ്പ്, അഷ്ടലക്ഷ്മി താംബൂല സമര്‍പ്പണം, ശ്രീകൃഷ്ണാവതാര മഹാപൂജ എന്നിവയോടെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. വെള്ളാങ്ങല്ലൂര്‍ മേഖലയില്‍ നാലുകേന്ദ്രത്തില് നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ വെള്ളാങ്ങല്ലൂര്‍ ജംഗ്ഷനില്‍ സംഗമിക്കും.തുടര്‍ന്ന് മഹാശോഭായാത്രയായി പുറപ്പെട്ട് കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. മാള മേഖലയിലെ പുത്തന്‍ചിറ, അന്നമനട, കുഴൂര്‍, പൊയ്യ, പൂപ്പത്തി, മാള എന്നിവിടങ്ങളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: