ചാലക്കുടി:തമിഴ് നാട് തിരുട്ട് ഗ്രാമത്തിലെ മൂന്ന് മോഷ്ടാക്കളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.തിരുനെല്‍വേലി കിഴക്കെ തെരുവ് പനവടലി ഛത്രം മണികണ്ഠന്(34),രാമസ്വാമി(32)കൊടുക സ്വാമി ഓട കിണര്‍ വീട്ടില്‍ മുത്തു(38)എന്നിവരെയാണ് കൊരട്ടി എസ്.ഐ ഇ.ആര്.ചന്ദ്രനും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.പൂട്ടി കിടക്കുന്ന കൊരട്ടി വൈഗൈ ത്രെഡ്സിന്റെ വളപ്പില്‍ നിന്നും ചെമ്പ്, ഇരുമ്പ് കമ്പികള്‍,മോഷ്ടിച്ച് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ പതിനഞ്ചോളം മോഷണ കേസുകളില്‍ പ്രതികളാണിവരെന്ന് പോലീസ് അിറയിച്ചു.ചാലക്കുടിയിലും പരിസരങ്ങളിലും മോഷണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെകര്‍ എംകെ.കൃഷ്ണന്റെ നിര്‍ദ്ദേക പ്രകാരം പെട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.ഇതിനിടയിലാണ് പ്രതികളെ പിടികൂടിയത്.അഡി,ണല്‍ സബ്ബ് ഇന്‍സ്പെകടര്‍മാരായ എ.കെ.അജയന്,രവീന്ദ്രന്,എ.എസ്.ഐ സാദത്ത് സി.എ,സിപിഒമാരായ സി.ആര്. ബിനോയ്,കെ.സി.നാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: