കല്‍പ്പറ്റ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും സമരമുന്നണിയായ ഫെഢറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) ആഗസ്റ്റ് 25ന് വയനാട് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
അന്യായമായ സ്ഥലമാറ്റങ്ങള്‍ അവസാനിപ്പിക്കുക, പങ്കാളിത്ത പെന്ഷന് ഉപേക്ഷിക്കുക പരിധികളില്ലാതെ പന്ത്രണ്ടരശതമാനം ബോണസ് അനുവദിക്കുക, ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്ഷന് പ്രായം 60ആയി ഏകീകരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ജീവനക്കാരെ തൊഴില്നികുതിയില്നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ധര്‍ണ്ണ ഫെറ്റോ ജില്ലാപ്രസിഡന്റ് കെ.ടി. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും.
ഫെറ്റോ ജില്ലാ കണ്‍വെന്‍ഷനില്‍ പി.എം.മധു അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്, സെക്രട്ടറി കെ.വി. സന്തോഷ്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്, സെക്രട്ടറി പി.എം.മുരളീധരന്, ഫെറ്റോ ജില്ലാസെക്രട്ടറി വി.ശിവകുമാര്‍, എന്‍ജിഒ സംഘ് ജില്ലാ ട്രഷറര്‍കെ.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: