മേപ്പാടി: വിവാഹവാഗ്ദാനം നല്കി രണ്ടു വര്‍ഷത്തോളം ഒരുമിച്ച് താമസിപ്പിച്ച് യുവതിയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ കവര്‍ന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ സനാതനപുരം സ്വദേശി പ്രേം ശങ്കറി(34)നെയാണ് ഇന്നലെ കല്‍പ്പറ്റ സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ചതിന് ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുടെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ പല കാരണങ്ങള്‍ പറഞ്ഞ് യുവതിയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ കവരുകയും ചെയ്തു.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ അതേ ആശുപത്രിയില്‍ പര്‍ച്ചേസ് മാനേജരായി ജോലി ചെയ്യുമ്പോഴായിരുന്നു യുവതിയുമായി ബന്ധം. ഇതു സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തിലാണ് യുവതി മേപ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചതുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
ഈ യുവതിയുമായി ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആ ബന്ധത്തില്‍ കുട്ടിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: