മീനങ്ങാടി : മഴ പെയ്താല്‍ കൃഷ്ണഗിരി വില്ലേജ് റോഡിലൂടെയുള്ള യാത്ര കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ. ക്വാറികളിലേക്കും ക്രഷറിലേക്കും ലോഡുമായി ചീറിപായുന്ന വാഹനങ്ങള്‍ വരുമ്പോള്‍ നനയാതെ പോവുക എന്നത് സാഹസമാണ്. ഡ്രൈനേജ് ഇല്ലാത്തതിനാല്‍ വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്. ഈ ഭാഗങ്ങളില്‍ റോഡ് തകര്‍ന്നിട്ടുമുണ്ട്.
ടിപ്പറും ലോറിയും റോഡിലെ വെള്ളക്കെട്ടും വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള വഴിയാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വീതികുറഞ്ഞ റോഡിലൂടെ അമിത വേഗതയില്‍ ലോഡുമായി പോകുന്ന വാഹനങ്ങള്‍ റോഡ് തകര്‍ക്കുന്നെന്നാരോപിച്ച് പ്രദേശവാസികള്‍ മുന്‍പ് റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് റോഡ് നന്നാക്കിയെങ്കിലും വെള്ളം കെട്ടി നില്ക്കുന്ന ഭാഗങ്ങളില്‍ റോഡ് വീണ്ടും തകര്‍ന്നിരിക്കുകയാണ്.
റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനും, വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: