കണിയാമ്പറ്റ : ബിജെപി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സുരേന്ദ്രന് (പ്രസിഡന്റ്), സന്തോഷ് പൂന്തോട്ടം(ജനറല്‍ സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി സന്തോഷ്, ഗോപി .എം എന്നിവരെയും സെക്രട്ടറിമാരായി എം.ടി. വിജയ രാഘവന്, സുജീഷ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഹരി വള്ളിവറ്റ അദ്ധ്യക്ഷത വഹിച്ചു.
തകര്‍ന്നു കിടക്കുന്ന മീനങ്ങാടി – പച്ചിലക്കാട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അനന്തന് കാനഞ്ചേരി, സുരേന്ദ്രന്, ഗോപി, സന്തോഷ് പൂന്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: