അങ്ങാടിപ്പുറം: സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ ഗീതായനം നടത്തി. അങ്ങാടിപ്പുറം വിദ്യാനികേതനില്‍ നടന്ന പരിപാടി സംസ്ഥാന സമിതിയംഗം കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജയരാജ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ കെ.ബാലസുബ്രഹ്മണ്യന്, കെ.ഉദയന്‍, എ.ശ്രീശന് എന്നിവര്‍ സംസാരിച്ചു. ഭഗവത്ഗീത ചൊല്ലല്‍ മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളില്‍ നിന്നായി 96 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ വാഗശ്ശേരി ചന്ദ്രമതി സമ്മാനദാനം നിര്‍വഹിച്ചു.
വിജയികള്‍: എല്‍പി വിഭാഗംപി.ആതിര(രാധാകൃഷ്ണ വിദ്യാനികേതന്‍, മങ്കട), എന്‍.ആര്യ(ജിഎല്‍പിഎസ്, മങ്കട), ഗൗതം കൃഷ്ണ മനോജ്(ഹരിശ്രീ വിദ്യാനികേതന്‍, പൂക്കോട്ടുംപാടം). യുപി വിഭാഗം- എം.ബി.ശ്രീരാംദേവ് (അങ്ങാടിപ്പുറം വിദ്യാനികേതന്‍), എന്‍.അഭിരാമി(ജിഎച്ച്എസ്, മങ്കട), ജി.ആര്യ(ശ്രീവള്ളുവനാട് വിദ്യാഭവന്, പെരിന്തല്‍മണ്ണ). ഹൈസ്ക്കൂള് വിഭാഗം- എം.ബി.ഗായത്രി(തരകന് ഹൈസ്ക്കൂള്, അങ്ങാടിപ്പുറം), കെ.ടി.ശ്രീഷ്ണ(വ്യാസ വിദ്യാനികേതന്‍, കൊടുവായൂര്‍), വി.എന്‍.വാസുദേവന്‍(ചിന്മയ വിദ്യാലയ മഞ്ചേരി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: