കല്‍പ്പറ്റ : ചട്ടം ലംഘിച്ചുകൊണ്ട് സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് ജില്ലാ കമ്മിറ്റി. ജില്ലയില്‍ റീസര്‍വ്വേ സെക്ഷനില്‍ ഹെഡ് ഡ്രാഫ്റ്റ്സ്മാനായ പി.പി. സുരേഷ് ബാബുവിന്റെ സ്ഥലമാറ്റ ഉത്തരവാണ് ചട്ടം ലംഘിച്ചുകൊണ്ട് മരവിപ്പിച്ചത്.
നാല് വര്‍ഷത്തിലധികം മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്ന ആനുകൂല്യം നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ ഡയറക്ടര്‍ ആഗസ്റ്റ് അഞ്ചിന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് സ്ഥലംമാറ്റികൊണ്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ചട്ടവിരുദ്ധമായി മരവിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്.
എന്‍ജിഒ സംഘ് പ്രവര്‍ത്തകനായ പി.പി. സുരേഷ് ബാബുവിനോട് സര്‍ക്കാര്‍ കാണിക്കുന്ന രാഷ്ട്രീയ പകപോകലാണിതെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി.കെ. അച്യുതന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. മുരളീധരന്, പി.ആര്. സുരേഷ്, ജി. സന്തോഷ്, ഹരിദാസന് തയ്യില്‍, അശോകന് പാലക്കണ്ടി, ടി. നാരായണന് തുടങ്ങിയ നേതാക്കല്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: