മാനന്തവാടി : കാട്ടുപോത്തിന്റെ അക്രമത്തില്‍ മധ്യവയസ്കന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ കൈതാരത്ത് തമ്പി (59) യെയാണ് കാട്ടുപോത്ത് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ന് കൃഷിയിടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ കാട്ടുപോത്ത് ഇദ്ദേഹത്തെ അക്രമിക്കുകയായിരുന്നു. കാലിനും വയറിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: