പുല്‍പ്പള്ളി : പുല്‍പ്പള്ളിയിലെ ചില ബാങ്കുകളുടെ നടപടിക്കെതിരെ ശക്തമായി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് യുവമോര്‍ച്ച പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി.
വിദ്യാഭ്യാസ ലോണെടുത്ത കുട്ടികളെ വീടുകളില്‍ പോയി ഭീക്ഷണിപ്പെടുത്തിയും കോടതിയില്‍നിന്ന് നോട്ടീസയച്ച് ബുദ്ധിമുട്ടിപ്പിച്ചും സ്ഥലത്തിന്റെ നികുതിയെടുക്കാത്തതിലും പ്രതിഷേധിച്ചാണ് പ്രക്ഷോഭം.
സ്ഥലത്തിന്റെ നികുതി എടുക്കാത്തതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വില്ലേജില്‍ നിന്ന് ലഭിക്കുന്ന ഒരു സര്‍ട്ടിഫിറ്റും കിട്ടുന്നില്ല. ഇതും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
സുജിത്ത് കെ എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അരുണ്‍ കെ കെ, ദിനു പി എം, രഞ്ജിത്ത് ഇ ആര്,അമല്‍ദാസ്,അമല്‍ അമ്പാടി,നിതിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: