കല്‍പ്പറ്റ : ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഓഗസ്റ്റ് 24ന്. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെങ്ങും ശോഭായാത്രകള്‍ നടക്കും. പ്രകൃതി രക്ഷകനായ ശ്രീകൃഷ്ണനെയാണ് ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് ബാലഗോകുലം അനുഗമിക്കുന്നത്. ഇതിലൂടെ തൈ വെക്കാം തണലേകാം താപമകറ്റാം എന്ന സന്ദേശം ബാലഗോകുലം മുന്നോട്ടു വെക്കുന്നു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളി ല്‍ എല്ലാകുട്ടികളും ഓരോ വൃക്ഷത്തൈ നടും. പ്രധാനകേന്ദ്രങ്ങളില്‍ വൃക്ഷത്തൈ വിതരണവും നടത്തും. ഘോഷയാത്രക്കുമുന്നോടിയായി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സാംസ്ക്കാരിക സമ്മേളനങ്ങളും വിവിധമത്സരങ്ങളും ഗോപൂജയും നടന്നു.
വെള്ളമുണ്ടയില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ആര്. സുരേന്ദ്രന്, ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടത്തി.
മാനന്തവാടി കാഞ്ചികാമാക്ഷി അമ്മന്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആഘോഷ പ്രമുഖ് സന്തോഷ് ജി നിര്‍വഹിച്ചു. മത്സരവിജയികള്‍ക്ക് മാനന്തവാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ സമ്മാനം വിതരണം ചെയ്തു.
മാനന്തവാടി, കല്‍പ്പറ്റ, ഗണപതിവട്ടം, പുല്‍പ്പള്ളി, മേപ്പാടി, പനമരം, കമ്പളക്കാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ, അമ്പലവയല്‍, വടുവന്‍ചാല്‍, മീനങ്ങാടി, വൈത്തിരി, കാട്ടിക്കുളം, നടവയല്‍, കേണിച്ചിറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും.
പുല്‍പ്പള്ളിയില്‍ ഇരുപതോളം ശോഭായാത്രക ള്‍ നടക്കും. പാക്കം, കുറിച്ചിപ്പറ്റ, കണ്ടാമല,ആനപ്പാറ,കുളത്തൂര്‍, പാളക്കൊല്ലി, ചേകാടി, ഇരിപ്പൂട്, ചുണ്ടക്കൊല്ലി, ആശ്രമക്കൊല്ലി,കല്ലുവയല്‍, വേടന്ങ്കോട്, കോളറാട്ടുകുന്ന്, പാലമൂല, മണ്ഡപമൂല കാര്യമ്പാതിക്കുന്ന്, കിഴക്കേക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ നാലുമണിയോടെ ജഡയറ്റുകാവില് സംഗമിച്ച് മഹാശോഭായാത്രയായി പുല്‍പ്പളളി സീതാ-ലവകുശക്ഷേത്രത്തില് സമാപിക്കും. ഇരുളം, പെരിക്കല്ലൂര്‍ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും.
കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, അത്തിമൂല, പുത്തൂര്‍വയല്‍, വെങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച് അയ്യപ്പക്ഷേത്രത്തില്‍ സമാപിക്കും.
ആനേരി, പാറക്കല്‍, പുളിക്കല്‍ക്കുന്ന്, പറളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രാവിലെ പത്ത് മണിക്കാരംഭിക്കുന്ന ശോഭായാത്രകള്‍ കമ്പളക്കാട് ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ആനേരി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.
കണിയാമ്പറ്റ, പള്ളിയറ, വരദൂര്‍, പൊങ്ങിണി, കാനഞ്ചേരി, കരണി, പനങ്കണ്ടി, മൂതിമൂല, കാര്യമ്പാടി, അരിമുള, വെണ്ണിയോട്, മുട്ടില്‍, വാഴവറ്റ, പള്ളിക്കുന്ന്, പിണങ്ങോട് തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും. കാവുമന്ദത്ത് മുപ്പതോളം ശോഭായത്രകളാണ് നടക്കുക.
പടിഞ്ഞാറത്തറയില്‍ പതിനെട്ടടം ഗണപതിവട്ടത്ത് പതിമൂന്നോളം കേന്ദ്രങ്ങളില്നിന്നുമെത്തുന്ന ചെറുശോഭായാത്രകള്‍ ചേര്‍ന്ന് മഹാശോഭായാത്രയാകും. ബത്തേരി താലൂക്കിലെ എല്ലാകേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടക്കും. കല്ലൂര്‍, ചീരാല്‍, കോളിയാടി തുടങ്ങിയ സ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും. പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട് ഭാഗങ്ങളെ കേന്ദ്രീകരിച്ച് അമ്പതോളം ശോഭായാത്രകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: