കല്‍പ്പറ്റ: നഗരദാരിദ്രലഘൂകരണം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന് (എന്‍.യു. എല്‍. എം) പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ സ്വയം തൊഴില്‍ സംരഭകര്‍ക്ക് ലോണുകള്‍ വിതരണം ചെയ്തു. എന്‍.യു. എല്‍.എം പദ്ധതിയുടെ ഉപഘടകമായ സ്വയം തൊഴില്‍ പരിപാടിയുടെ ഭാഗമായാണ് ലോണുകള്‍ വിതരണം ചെയ്തത്. വ്യക്തിഗത സംരഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗ്രൂപ്പ് സംരഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുമാണ് പദ്ധതിയുടെ ഭാഗമായി പരമാവധി ലോണ്‍ നല്‍കുക. നഗരപരിധിയിലെ വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ലോണ്‍ ലഭ്യമാക്കുന്നതിന് ഈടുകളൊന്നും സംരഭകര്‍ നല്‍കേണ്ടതില്ല. പുരുഷ സംരഭകര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കിലും വനിതാ സംരഭകര്‍ക്ക് നാല് ശതമാനം പലിശ നിരക്കിലും ലോണ്‍ ലഭ്യമാക്കും. കുടുംബശ്രീ അയല്‍ക്കൂട്ടം ,എ.ഡി.എസ്, സി.ഡി.എസ് എന്നിവരുടെ ശുപാര്‍ശയോടു കൂടിയാണ് അപേക്ഷ സ്വീകരിക്കുന്നത്. തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി, ലീഡ് ബാങ്ക് മാനേജര്‍, സിറ്റി പ്രൊജക്ട് ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രതിനിധി, ബാങ്കുകളുടെ സീനിയര്‍ ബ്രാഞ്ച് മാനേജര്‍മാര്‍ ,സി.ഡി.എസ് പ്രതിനിധികള്‍ എന്നിവരടങ്ങിയ ടാസ്ക്ഫോഴ്സ് കമ്മിറ്റി അഭിമുഖം നടത്തിയാണ് വിവിധ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നത്. ബാങ്കുകള്‍ ഫീല്‍ഡ് തല പ0നം നടത്തിയ ശേഷമാണ് സംരഭകര്‍ക്ക് ലോണ്‍ അനുവദിക്കുന്നത്.
ആദ്യഘട്ടത്തില്‍ ബാങ്കുകള്‍ അനുവദിച്ച ലോണുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് നിര്‍വഹിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.പി ആലി അദ്ധ്യക്ഷതവഹിച്ചു. എന്‍.യു.എല്‍.എം മാനേജര്‍ ജോബ് പി.ജെ പദ്ധതി വിശദീകരണം നടത്തി. വ്യക്തിഗതസംരഭകര്ക്കുളള ബാങ്കിന്റെ സമ്മതപത്ര കൈമാറ്റം നഗരസഭ വൈസ് ചെയര്മാന് എ.പി. ഹമീദ് നിര്‍വഹിച്ചു. ഗ്രൂപ്പ് സംരഭകര്‍ക്കുളള ബാങ്കിന്റെ സമ്മതപത്രം കേരള ഗ്രാമിണ ബാങ്ക് റീജണല്‍ മാനേജര്‍ ബാപ്ടി എസ് നിധിരി കൈമാറി. ലീഡ്ബാങ്ക് മാനേജര്‍ ശ്യാമള എം.ഡി വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ സരോജിനി ഓടമ്പം, കെ. അജിത, അഡ്വ.ടി.ജെ ഐസക്ക്, സനിത ജഗതീഷ് വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി.രാജന്, വി.ഹാരിസ്, സി.ഡി. എസ്. ചെയര്‍പേഴ്സണ്‍ വനിത, വൈസ് ചെയര്‍പേഴ്സണ്‍ സഫിയ അസ്സീസ്, സിറ്റി പ്രൊജക്ട് ഓഫീസര്‍ ബദറുദ്ധീന്‍.വി. കേരള ഗ്രാമീണ്ബാങ്ക്മാനേജര് കെ.കെമോഹന്‍ദാസ്, നഗരസഭ സെക്രട്ടറി കെ.ജി രവീന്ദ്രന്‍എന്നിവര്‍ എന്‍.യു.എല്‍.എം. മാനേജര്‍ മുനീര്‍ എം.പിആശംസകള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: