തെക്കുംതറ : അമ്മസഹായം യുപി സ്കൂളില്‍ സംസ്കൃത ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് വി.ദിനേശ്കുമാര്‍ സംസ്കൃത ദിന സന്ദേശം നല്കി. സംസ്കൃതദിന പോസ്റ്ററുകളുടെ പ്രകാശനവും നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളും നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പ്ലകാര്‍ഡുകളുമായി സംസ്കൃത ദിന വിളംബര ജാഥയും നടന്നു. കെ.സജിത്കുമാര്‍, കെ.സത്യജിത്ത്, എം.രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ശ്രീലക്ഷ്മീ വിദ്യാനികേതനില്‍ സംസ്കൃത ദിനാചരണവും രക്ഷാബന്ധന് മഹോത്സവവും നടത്തി. സംസ്കൃത ദിനാച രണം വില്ലേജ് ഓഫീസര്‍ രേവതി ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍ മൃദുല്‍ പൂന്തോട്ടം , ശ്രീലിമ പൂന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. പ്രധാനധ്യാപിക പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. ഉഷ, രേഷ്മ, സുനിത, പ്രിയ, പ്രജിത, സനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: