കൊട്ടാരക്കര: എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഒന്നരലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി. വല്ലം നെടിയവിളവീട്ടില്‍ സൂക്ഷിച്ചിരുന്ന ശംഭു, ഗണേഷ്, ഹാന്‍സ്, കൂള്‍, ചൈനി പേരുകളില്പ്പെട്ട 5100 പായ്ക്കറ്റുകളാണ് പിടികൂടിയത്. ഓണവിപണി ലക്ഷ്യമാക്കി സൂക്ഷിച്ചവയായിരുന്നു ഇത്. ഓണം പ്രമാണിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. 0474 2452639, 9400069446..
















