പത്തനാപുരം: ഗ്രാമവാസികളില്‍ കൗതുകമുണര്‍ത്തി പത്തനാപുരം മാലൂരില്‍ ഹെലികോപ്റ്റര്‍ പറന്നിറങ്ങി. ചലച്ചിത്രങ്ങളിലും ടെലിവിഷനിലൂടെയും മാത്രം കണ്ടിട്ടുളള ഹെലികോപ്റ്റര്‍ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഗ്രാമവാസികള്‍. പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി പ്രമുഖ വ്യവസായി എം.എ യൂസഫലിയാണ് ഹെലികോപ്റ്ററില്‍ എത്തിയത്. മാലൂര്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് ശനിയാഴ്ച ഉച്ചയ്‌ക്ക് മൂന്നിന് അദ്ദേഹം പറന്നിറങ്ങിയത്. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് പ്രദേശവാസികളെ കൈവീശി കാണിച്ച ശേഷം നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ.യൂസഫലി റോഡ് മാര്‍ഗം ഗാന്ധിഭവനിലേക്ക് പോയി. പ്രായഭേദമന്യേ ഹെലികോപ്റ്ററിനു സമീപം നിന്ന് സെല്‍ഫി എടുക്കുന്നവരുടെ തിരക്കായിരുന്നു പിന്നീട്. തികച്ചും കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു മാലൂരിലെ ഗ്രാമവാസികള്‍ക്ക്. അവാര്‍ഡ് ചടങ്ങിന് ശേഷം വൈകിട്ട് അഞ്ചിനോടെ അദ്ദേഹം മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനായി തൃശൂരിലേക്ക് പോയി.
















