ബത്തേരി : ഭരതീയ ജനതാ കര്‍ഷക മോര്‍ച്ച മുന്‍ വയനാട് ജില്ലാ പ്രസിഡണ്ടായിരുന്ന മാടക്കര കോല്‍ക്കുഴി വീട്ടില്‍ ഇ.കെ.ഗംഗാധരന്റ വിയോഗത്തില്‍ അനുശോചനപ്രവാഹം. ബാല്യകാലം മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ജനസംഘത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചത്. ഉത്തമ കര്‍ഷകനും ബത്തേരി പ്രദേശത്തെ സാംസ്ക്കാരിക-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ഗംഗാധരന്, വയനാട് റെയില്‍ വേക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്കമ്മിറ്റിയിലെ പ്രധാനപ്രവര്ത്തകന്കൂടിയാണ്. കെഎസ്ആര്‍ടിസിയിലെ ജോലിയില്‍നിന്നും വിരമിച്ചശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. ബിജെപിയുടെ ബത്തേരി മണ്ഡലത്തിന്റെ വിവിധ ചുമതലകളും കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, ബിജെപി ജില്ലാകമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗമാണ്. ഇ.കെ.ഗംഗാധരന്റെ വിയോഗത്തില്‍ ബിജെപി ജില്ലാകമ്മിറ്റി അനുശോചിച്ചു. പ്രസിഡണ്ട് സജിശങ്കര്‍, ജനറല്സെ ക്രട്ട റിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങി യ വര്സംസാരിച്ചു. കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി. സി. മോഹനന്മാസ്റ്റര്, ബിജെപി ബത്തേരി മണ്ഡലം കമ്മിറ്റി, നെന്മേനിപഞ്ചായത്ത്കമ്മിറ്റി, കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റി, യു വമോര്‍ച്ച, മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റി, ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പന് തുടങ്ങിയവര്‍ അനുശോചനം രേഖപെടുത്തി. സംസ്ക്കാരം ആഗസ്റ്റ് 21ന് ഉച്ചക്ക് 12 മണിക്ക് മാടക്കരയിലെ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: