ചിലന്തിവലയില്‍ പരതി നോക്കുന്ന നേരത്ത്
വെറുതെ, ചിരിച്ച് കുശലം പറഞ്ഞവന്
പിന്നെ, മനസ്സ് മടുത്ത നിമിഷങ്ങളില്‍
ഒറ്റയ്ക്കല്ല, എന്നുറപ്പുതന്നവന്
മനസ്സിനൊപ്പം കൈമാറിയ അക്കങ്ങളില്‍ പിന്നെ-
വിളിച്ചു എന്നെ സ്വന്തമാക്കിയവന്
ഒരിക്കലമ്മയും, അച്ഛനും വഴക്കു പറഞ്ഞ നേരം
വിളിച്ചു പറഞ്ഞൊരെന്റെ വേദനയ്ക്കൊപ്പം
കണ്ണുനീര് പൊഴിച്ചവന്‍
എനിയ്ക്കുറപ്പുതന്ന പോലെന്നെ വിളിച്ചു കൂടെ
ഇറങ്ങി ഞാനും കൂടുകൂട്ടാന്‍ അവന്റെ കൂടെ
കൂടെ പൊറുക്കാന്‍ പറഞ്ഞ നിബന്ധന സ്വയം വരിച്ച്
ഗതകാലം കറുത്ത പര്ദ്ദയ്ക്കുള്ളില് ഒളിപ്പിച്ചു എനിയ്ക്കൊപ്പം
കാലം കടന്നുപോയ് പുലര് കാലത്തു കാണാതായ് കൂട്ടുകാരനെ
കരഞ്ഞു തീര്‍ത്തു, ഒടുവില്‍ തേടിയിറങ്ങി ഞാന്‍
വെളുത്ത കടലാസില്‍ കൊടുത്ത പരാതിയ്ക്ക്
കാക്കിയിട്ടവര് തന്ന മറുപടി ചതിച്ചു നിന്നെ-
എന്നായിരുന്നു.
കാത്തിരിപ്പിനൊടുവില്‍ ഒരിയ്ക്കല്‍ പത്രം
തുറന്നു നോക്കിയപ്പോള്‍ കണ്ടു ഞാനവനെ
വലിയ തലക്കെട്ടിനൊടുവില് കഥ മുഴുവന്‍
വായിച്ചു തീര്‍ന്നപ്പോള്‍
അവനു പ്രണയം ’ജിഹാദു’“മാത്രമായിരുന്നു
എന്നു ഞാനറിഞ്ഞു
ഉറ്റവര്‍ നഷ്ടപ്പെട്ട എനിയ്ക്കിനി
ഉത്തരത്തില്‍ തൂങ്ങി നിന്നാടാന്‍
അവന് സമ്മാനിച്ച കറുത്ത പര്‍ദ്ദ മാത്രം
ഇന്ന് കൂട്ടിന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: