പത്തനാപുരം: തലവൂര്‍ ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി ബാച്ചിനു വേണ്ടി പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം എംഎല്‍എ കെ.ബി.ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.
ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.ഗംഗാധരന്‍പിള്ള സ്വാഗതം പറഞ്ഞു. ചടങ്ങില്‍ തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലെനി ബാബു, ശശികലാമോഹന്‍, വാര്‍ഡ് മെമ്പര്‍ സന്തോഷ്‌കുമാര്‍, പാണ്ടിത്തിട്ട അനില്‍കുമാര്‍, ബി.അജയകുമാര്‍, ആര്‍.പത്മഗിരിഷ്, ഷാജഹാന്‍,കെ.ജി ബാലകൃഷ്ണന്‍, സതീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ഉണ്ണികൃഷ്ണപിള്ള, പ്രേമലത, വത്സലാകുമാരി എന്നിവര്‍ സംസാരിച്ചു.
















