കല്‍പ്പറ്റ : ഓണ്‍ലൈന്‍ മദ്യവില്പന നടത്തി ഓണക്കാലത്തെ മദ്യത്തില്‍ മുക്കികൊല്ലാനുളള സര്‍ക്കാര്‍നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്പിക്കുമെന്ന് യുവമോര്‍ച്ച ജില്ലാകമ്മറ്റി. ഓണ്‍ലൈന്‍വഴി ബുക്കു ചെയ്യുന്നവര്‍ക്ക് മദ്യം നല്കാന് പ്രത്യേകകൗണ്ടറുകള്‍ തുറക്കുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്. 59 പുതിയ വിദേശ മദ്യ ബ്രാന്‍ഡുകള്‍കൂടി വില്പന നടത്തുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വയനാട് ജില്ലയില്‍ ഒരു ഔട്ട്ലെറ്റ് വഴിയും മദ്യം വില്ക്കാന് യുവമോര്‍ച്ച അനുവദിക്കില്ല. പിണറായി സര്‍ക്കാര്‍ മദ്യലോപികളുടെ ഒത്താശയോടെയാണ് അധികാരത്തിലെത്തിയതെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യലഭ്യത കൂട്ടാന്‍ മന്ത്രിയും സര്‍ക്കാരും ശ്രമിക്കുകയാണ്. മദ്യ നിയന്ത്രണം മൂലം വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവെന്ന മന്ത്രിയുടെ വാദം തെറ്റാണ്. നീതിസ്റ്റോറുകളും മാവേലി സ്റ്റോറുകളും കേരളത്തില്‍ നോക്കുകുത്തിയാകുമ്പോള്‍ കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട് ലെറ്റുകളെ മദ്യ ലോപിക്കായി തീറെഴുതുന്ന സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്നും യുവമോര്‍ച്ച ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് അഖില്‍ പ്രേംസി അദ്ധ്യക്ഷത വഹിച്ചു. ജിതിന്‍ഭാനു, പ്രശാന്ത് മലവയല്‍, എം.ആര്.അജീഷ്, ഉദിഷ.എ.പി, പ്രമോദ്ഓടത്തേ ാട്, ധനില്‍കുമാര്‍, അരു ണ്.കെ.കെ, ബിനീഷ് ടി.കെ, വിപിന്‍ ദാസ്, അശ്വിന്, സുനിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: