കല്‍പ്പറ്റ : വനവാസി-ദളിത് പീഡനങ്ങള്‍ക്കെതിരെ കേരള ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലാകള ക്ട്രേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തി. അവിവാഹിതരായിട്ടുള്ള അമ്മമാരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതിനുവേണ്ടിയുള്ള സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.സി എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ; പി.സുധീര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദിവാസി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ പരമ്പര തുടരുമ്പോള്‍ ഇടതു സര്‍ക്കാര്‍ മൗനം വെടിഞ്ഞ് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പീഡനങ്ങള്ക്കിടയാകുന്ന പെണ്‍കുട്ടികള്‍ 12 ഉം 15 ഇടയില്‍ പ്രായമുള്ളവരാണ്. ജൂലൈ മാസത്തില്‍ മാത്രം പതിനാല് പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള പെണ്‍കുട്ടികളുടെ വിദ്യഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുകയാണ്. അവര്‍ക്ക് വേണ്ട ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.
വയനാട്ടിലെ അവിവാഹിതരായിട്ടുള്ള ആദിവാസി അമ്മമാരുടെ സ്ഥിതി അതീവ ഗുരുതരമാണ്. സ്വന്തം വീടുകളില്‍ പോലും അന്തിയുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം നല്കുവാനുള്ള 1000 രൂപ പോലും നല്കാന് കഴിയാത്ത സര്‍ക്കാറാണ് ഇടത് സര്‍ക്കാര്‍.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പാലേരി രാമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു, സംസ്ഥാന സെക്രട്ടറി മുകുന്ദന് പളളിയറ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ദേശീയ കൗണ്‍സില്‍ അംഗം പള്ളിയറ രാമന് കെ.സദാന്ദന്, കെ. പൊന്നു, പി.ജി.ആനന്ദകുമാര്‍, കെ.മോഹന്‍ദാസ്, ബാബു സി.എ, രാജ്മോഹന്‍ പുളിക്കല്‍, രാധ സുരേഷ്, ശാന്ത കുമാരി ടീച്ചര്‍, പി.വി.ന്യൂട്ടണ്‍, അഖീല്‍ പ്രേം ,സിന്ധു , രാമചന്ദ്രന് അഞ്ചുകുന്ന്, രാജന് കൊല്ലിയില്‍, മധു, ആരോട രാമചന്ദ്രന്, ഗോവിന്ദന് ബത്തേരി, രാമചന്ദ്രന്, ബാലക്യഷ്ണന് തരിയോട്, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: