മലപ്പുറം: ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തിയ രക്ഷാബന്ധന് ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. ശ്രാവണമാസത്തിലെ പൗര്‍ണമി ദിനത്തിലെ രക്ഷാബന്ധന് ഭാരതീയര്‍ക്ക് ഒരുമയുടെ ഉത്സവമാണ്. എല്ലാ കാലഘട്ടത്തിലും ശ്രാവണ മാസത്തിലെ പൗര്‍ണ്ണമിനാള്‍ ജാതി-മത-വര്‍ഗ-രാഷ്ട്രീയഭേദമെന്യേ ഭാരതീയര്‍ പരസ്പരം കരങ്ങളില്‍ പട്ടുനൂല്‍ ബന്ധിച്ച് ഈ ആഘോഷത്തിന്റെ ഭാഗമായി. ശക്തമായ വൈദേശിക ആക്രണങ്ങള്ക്കിടയില്പ്പോലും രജപുത്രവീരന്മാര്ക്ക് മാതൃഭൂമിയേയും, സഹോദിമാരേയും സംരക്ഷിക്കേണ്ടത്, തങ്ങളുടെ കര്ത്ത്യവമാണെന്ന ബോധമുണര്‍ത്തിയത് ഇത്തരം ആഘോഷങ്ങളായിരുന്നു. ദേശീയതക്കെതിരെ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഭീഷണികള്‍ ശക്തമാകുന്ന ഇന്നത്തെ സാഹചര്യം ഇത്തരം ദേശീയ ഉത്സവങ്ങളുടെ അനിവാര്യത വിളിച്ചോതുകയാണ്.
പെരിന്തല്‍മണ്ണ: നടന്നു. ആശുപത്രി, കെഎസ്ആര്‍ടിസി, പോലീസ് സ്റ്റേഷന്, പോസ്റ്റോഫീസ്, മുനിസിപ്പാലിറ്റി, എല്‍ഐസി ഓഫീസ് എന്നിവിടങ്ങളിലും രക്ഷാബന്ധന് നല്കി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ്് പി.സുമേഷ്, നഗര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എം.വിനീത്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബിന്ദു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, എ.ശിവദാസന്‍, സി.വാസുദേവന്‍, പി.രമേശ്, ലിപിന്‍, കിഷോര്‍, ദര്‍ശന, സുചിത്ര, സുജാത എന്നിവര്‍ നേതൃത്വം നല്കി.
അരീക്കോട്: ഏറനാട് മണ്ഡലം മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന് വിപുലമായി ആഘോഷിച്ചു. വിമുക്തഭടന് ബിനുവിന് രാഖി ബന്ധിച്ചുകൊണ്ട് ബിജെപി മണ്ഡലം സെക്രട്ടറി ഷീബ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ശശികുമാര്‍, ജനറല്‍ സെക്രട്ടറി കെ.രാജന്, സെക്രട്ടറി ബിജു ഗോപിനാഥ്, പി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: