ചെറുതുരുത്തി: താഴപ്രശിവക്ഷേത്രത്തിന് സമീപം മുസ്ലിം ശ്മശാനം നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ വളളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സെക്രട്ടറി സായ്റാം ഉദ്ഘാടനെ ചെയ്തു. കെ.നാരായണന് അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശേരി സംഘട സെക്രട്ടറി രാജീവ് ചാത്തമ്പിളളി, കെ.എന്‍. ജയപ്രസാദ്, അഡ്വ.സജിത്ത്, മനോജ്, പി.പ്രശോഭ്, കെ.കെ.മുരളി, പി.വി.രാജേഷ്, സതീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: