ഇരിങ്ങാലക്കുട : ദളിതര്‍ക്ക് നേരെ വടക്കേ ഇന്ത്യയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ കേരളത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം നാട്ടില്‍ പട്ടികജാതിപീഡനങ്ങളും അക്രമങ്ങളും കണ്ടില്ലെന്നതിലെ രാഷ്ട്രീയം തിരിച്ചറിയണമെന്ന് കെപിഎംഎസ് ഏരിയ കമ്മറ്റി യോഗം പറഞ്ഞു.
കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ കൈകുഞ്ഞുമായി ജയിലിടച്ചതും ഇരിങ്ങാലക്കുടയിലെ കാട്ടുങ്ങച്ചിറയില്‍ പീഡനം മൂലം ദളിത് യുവതി സുജാത ആത്മഹത്യ ചെയ്ത സംഭവത്തിലും ഇടതുവലതു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിശബ്ദത പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ നേതാക്കളെയും വളരെ ജാഗ്രതയോടെ വീക്ഷിക്കണമെന്ന് ശാഖതലങ്ങളിലേക്ക് സന്ദേശം നല്കുവാനും യോഗം തീരുമാനിച്ചു.
ഏരിയ പ്രസിഡണ്ട് വി.എം.ബൈജു അദ്ധ്യക്ഷത വഹിച്ചു. കെപിഎംഎസ് സോഷ്യല്‍മീഡിയ ജില്ല സെക്രട്ടറി പി.എന്‍.സുരേഷ്,പി.വി.പ്രദീഷ്, ടി.സി.അപ്പുകുട്ടന്‍, വി.എം.ലളിത, തുഷാര രാജേഷ്, കവിത, സുധീര്‍, പി.സി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: