കോട്ടയം: നഗരസഭയുടെ കലക്‌ട്രേറ്റ് വാര്‍ഡില്‍ ചുണ്ടമറ്റം ലെയിനില്‍ സ്‌നേഹം അയല്‍കൂട്ടം കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കരനെല്‍കൃഷി പദ്ധതിക്ക് ആവേശകരമായ തുടക്കം. 120 ദിവസംകൊണ്ട് വിളവ് ലബിക്കുന്ന മേല്‍ത്തരം ജ്യോതി ഇനം നെല്‍വിത്തുകളാണ് വാര്‍ഡിലെ വിവിധ സ്ഥലത്തെ ഒന്നര ഏക്കര്‍ ഭൂമിയില്‍ അയല്‍ക്കൂട്ട നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. ജൈവ പച്ചക്കറി വിത്തുകളുടെ വിതരണവും ചടങ്ങില്‍ നടന്നു.
വാര്‍ഡ് കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ആദ്യ വിത്തീടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പി. നിര്‍മ്മല, സിന്ധു എന്നിവര്‍ പദ്ധതി വിശദീകരിച്ചു. രാജം ജി. നായര്‍, ഉതുപ്പ് കുരുവിള, സുരേന്ദ്രനാഥന്‍ നായര്‍, ശ്രീകുമാരി ശ്രീനിവാസന്‍, സുമ മുരളീ, ബീനാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
















