തിരൂര്‍(മലപ്പുറം): ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരം നാളെ തിരൂരില്‍ മഹാകവി അക്കിത്തത്തില്‍ നിന്ന് പുരസ്കാര ജേതാവ് അമ്പലപ്പുഴ ഗോപകുമാര്‍ ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന പരിപാടി എഴുത്തുകാരി പി.വത്സല ഉദ്ഘാടനം ചെയ്യും.
ബാലസംസ്കാരകേന്ദ്രം ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകരായ അലി അക്ബര്‍, ശത്രുഘ്നന്‍, കവി എസ്.രമേശന് നായര്‍, കൂമുള്ളി ശിവരാമന്, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: