കല്‍പ്പറ്റ : സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ആഗസ്റ്റ് 20ന് ജില്ലയിലെത്തും. രാവിലെ 10ന് കളക്ടറേറ്റ് ആസൂത്രണഭവനിലെ എപിജെ ഹാളില്‍ ജില്ലാതല ഉദേ്യാഗസ്ഥരുമായി ചര്‍ച്ചനടത്തും. ജില്ലയിലെ വിവിധമേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജില്ലാതല ഉദേ്യാഗസ്ഥര്‍ അവരുടെ വകുപ്പിന് നടപ്പാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, നിയമതടസ്സങ്ങള്‍ സാങ്കേതികതടസ്സങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവ സഹിതം ജില്ലാതല ഉദേ്യാഗസ്ഥര്‍ തന്നെ നിര്‍ബന്ധമായും യോഗത്തില്പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: