നടവയല്‍ : നടവയല്‍ ടൗണി ലെ ഗതാഗതകുരുക്കിന് പരി ഹാരം കാണണമെന്ന ആവ ശ്യം ശക്തമാകുന്നു. എല്‍. കെ.ജി, യു.കെ.ജി, ഗവ. എല്‍. പി സ്കൂള്‍, യുപി സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പ്രൈവറ്റ് കോളജുകള്‍ തുടങ്ങി നടവയല്‍ ടൗണില്‍ നിരവധി വിദ്യാര്‍ഥികളാണ് ദിവസവും വന്നുപോകുന്നത്. നടവയലില്‍നിന്നും പുല്പള്ളി, ബത്തേരി, പനമരം, നെല്ലിയമ്പം വഴി പനമരം ഇങ്ങനെ പല ഭാഗങ്ങളിലേക്കും ബസുകള്‍ പോകുന്നുണ്ട്.
വിവിധ ഭാഗങ്ങളില്‍ നിന്ന് ടൗണിലെത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും അപകടാവസ്ഥയുണ്ടാക്കുന്നു. സ്കൂള്‍ കുട്ടികള്‍ വരുന്ന രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം നാലുമണി മുതല്‍ 4.30 വരെയും പൊലീസിനെ ഏര്‍പ്പാടാക്കണമെന്ന് നടവയല്‍ ടൗണിലെ വ്യാപാരികളും നാട്ടുകാരും സ്കൂള്‍, കോളജ് അധികൃതരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: