കൊല്ലം: ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.എന്‍.രമേശന്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കരയില്‍ നടന്ന എന്‍ജിഒ സംഘ് ജില്ലാ സമ്മേളനത്തിന്റെ സമാപനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടുതരം പെന്‍ഷന്‍ പദ്ധതികളും രണ്ടുതരം പെന്‍ഷന്‍ പ്രായവുമാണ് നിലനില്‍ക്കുന്നത്. കടുത്ത അനീതിയും വിവേചനവുമാണിതെന്നും അതിനാല്‍ പെന്‍ഷന്‍ പ്രായം ഏകീകരണം അടക്കമുള്ള കാര്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരവാഹികളായി എ. ഉദയകുമാര്‍(ജില്ലാ പ്രസിഡന്റ്), പ്രേംചന്ദ്രന്‍, ബി.ബ്രിജേഷ്, സുധീഷ് മോഹന്‍(വൈസ് പ്രസിഡന്റുമാര്‍), കെ.രാധാകൃഷ്ണപിള്ള (ജില്ലാ സെക്രട്ടറി), സുജിത്ത്കുമാര്‍, എസ്.ശ്രോതസ്, ഹരീഷ്. ആര്‍, (ജോയിന്റ് സെക്രട്ടറിമാര്‍), എ.എപി അനൂപ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















