കൊടുങ്ങല്ലൂര്‍:ലോകത്തിലെ എല്ലാതത്വശാസ്ത്രങ്ങളെയും സ്വീകരിച്ച മഹത്തായ സംസ്കാരമാണ് ഭാരതത്തിന്റേതെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ്. ഗാന്ധിജി നെഞ്ചിലേറ്റിയത് ഭഗവദ്ഗീതയും അദ്ദേഹത്തിന്റെ ആശയങ്ങളും ഉതിര്ത്തിരുന്നത് രാമമന്ത്രമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച രാമായണ വിചാരസത്രത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രശ്നോത്തരി വിജയികള്‍ക്ക് പ്രൊഫ. ഭാര്‍ഗവന്‍പിള്ള സമ്മാനദാനം നിര്‍വഹിച്ചു. താലൂക്ക് പ്രസിഡണ്ട് കെ.എ.വെങ്കിടേശ്വരപ്രഭു അദ്ധ്യക്ഷത വഹിച്ചു. മാതൃസമിതി പ്രസിഡണ്ട് ഡോ.ആശാലത, സെക്രട്ടറി ജീവന് നാലുമാക്കല്‍, ജോ.സെക്രട്ടറി പി.വി.സത്യന് സംസാരിച്ചു. ദിലീപ്, കെ.ബി.രാജേഷ്, സി.രാധാകൃഷ്ണന്, സജിത പ്രസാദ്, വേലായുധന്, ഹരിത പ്രദീപ്, ശങ്കരനാരായണന്, പാര്‍വതി രാമകൃഷ്ണന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: