കൊടുങ്ങല്ലൂര്‍: ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ രക്ഷാധികാരിയായ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ ദേശദ്രോഹ സിനിമ പ്രദര്‍ശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം.ദേശദ്രോഹപരവും വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കുന്നതുമായ സിനിമ പ്രദര്‍ശിപ്പിച്ചത് അധികൃതര്‍ അറിഞ്ഞിട്ടും യാതെരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചിലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് എംജി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി എല്‍കെ മനോജ്, വൈസ് പ്രസിഡണ്ട് കെഎ സുനില്‍കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെഎസ് ശിവറാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: