തൃശൂര്‍: സാമ്പത്തിക രംഗത്ത് ഭാരതം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഉന്നതസ്ഥാനം കൈവരിക്കുന്ന കാലം വിദൂരമല്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്.വിശ്വനാഥന്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റശേഷം നഗരത്തിലെത്തിയ വിശ്വനാഥന് കേരള ബ്രാഹ്മണസഭ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസി.പ്രൊഫ. ടി.കെ.ദേവനാരായണന് അദ്ധ്യക്ഷത വഹിച്ചു. കല്യാണ്‍സില്‍ക്സ് ചെയര്മാന് ടി.എസ്.പട്ടാഭിരാമന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്.ശിവരാമകൃഷ്ണന്, വാരാണസി മുഖ്യവികസന ഓഫീസര്‍ ജി.വിശാഖ്, ദൂര്ദര്ശന് പ്രോഗ്രാം എക്സിക്യൂട്ടീവ് ടി.എന്‍.ലത, ടി.എസ്.വിശ്വനാഥഅയ്യര്‍,ഡി.മൂര്‍ത്തി, ടി.എസ്.ബാലസുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്.കല്യാണരാമന് സഭയുടെ ഉപഹാരം വിശ്വനാഥന് സമ്മാനിച്ചു. വിവിധ പരീക്ഷകളിലെ വിജയികളായ 52 പ്രതിഭകളെ ഉപഹാരം നല്കി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: