ഗുരുവായൂര്‍: കിഴക്കേ നടയിലെ സത്രം കെട്ടിടത്തിലെ 30 കച്ചവടക്കാരെ മൂന്നു ദിവസത്തിനകം ഒഴിപ്പിക്കുവാനുള്ള ദേവസ്വത്തിന്റേയും, മുന്‍ ജില്ലാ കലക്ടറുടേയും നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മൂന്നോട്ടു പോകാന്‍ ഇന്നലെ ഗുരുവായൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
അതിന്റെ ആദ്യഘട്ടമെന്ന നിലക്ക് ആഗസ്റ്റ് 19 ന് പടിഞ്ഞാറെ നടയില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുവാന്‍ നിശ്ചയിച്ചു.
ക്യൂ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനായി കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോള്‍ പുനരധിവാസം നല്‍കണമെന്ന മുന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശവും നിയമാനുസൃതമുള്ള മാസ്റ്റര്‍ പ്ലാനിന്റെ അംഗീകാരത്തിനു ശേഷം ക്യൂ കോംപ്ലക്സ് നിര്‍മ്മാണം മതിയെന്ന ഇപ്പോഴത്തെ സര്‍ക്കാറിന്റെ നിര്‍ദ്ദേശവും അവഗണിച്ചാണ് ദേവസ്വം ഭരണസമിതി തീരുമാനമെടുത്തത്.30 വ്യാപാര സ്ഥാപനങ്ങളെ കൂടാതെ ദേവസ്വം കെട്ടിടങ്ങളിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങള്‍ക്കും .
വാടക വര്‍ദ്ധന, അഗ്നിശമന സാമഗ്രികളുടെ പോരായ്മ എന്നീ കാരണങ്ങള്‍ പറഞ്ഞ് വാടക കരാര്‍ പുതുക്കി നല്‍കാതെ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന്മര്ച്ചന്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: