ഗുരുവായൂര്‍: ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനം പ്രമാണിച്ച് ക്ഷേത്രത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് ദേവസ്വം ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നത് ക്ഷേത്രത്തിലെ പതിവു പൂജകള്‍ക്ക് പുറമേ മൂന്ന് നേരം കാഴ്ചശീവേലി നടക്കും.രാവിലേയും, ഉച്ചയ്ക്കും ഗജരത്നം പത്മനാഭന് ഭഗവാന്റ സ്വര്‍ണ്ണക്കോലമേറ്റും. രാത്രിയില്‍ വലിയ കേശവനാണ് തിടമ്പേറ്റുക. മൂന്നു നേരവും വിശേഷാല്‍ വിദ്യമേളങ്ങളും അകമ്പടിയേകും. അഷ്ടമി രോഹിണി ആഘോഷത്തിനായി 15 ലക്ഷം രൂപയാണ് ദേവസ്വം വകയിരുത്തിയിരിക്കുന്നത്.10, 44,390 രൂപ പിറന്നാള്‍ സദ്യയൊരുക്കാനായി എസ്റ്റിമേറ്റ് ഇട്ടിരിക്കുന്നത്. പിറന്നാള്‍ സദ്യക്ക്, കാളന്, ഓലന്‍, എരിശ്ശേരിക്ക അവിയല്‍, മെഴുക്കുപുരട്ടി, പുളിഞ്ചി, ഉപ്പിലിട്ടത്. പപ്പടം, വറുത്ത ഉപ്പേരി, മോര്, എന്നിവയ്ക്ക് പുറമേ പാല്പായസവും’ നെയ്യ് പായസവും ഭക്തര്‍ക്ക് വിളമ്പും. ക്ഷേത്രം അന്ന ലക്ഷമി ഹാളിലും പുറത്തേ വിശാലമായ പന്തലിലുമായിരിക്കും പിറന്നാള്‍ സദ്യ വിളമ്പുക.25000 പേര്‍ക്ക് സദ്യ നല്‍കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. 4.80,800 രൂപയുടെ പാല്പായസവും, 4, 39,680 രുപയുടെ അപ്പവും ക്ഷേത്രത്തില്‍ തയ്യാറാക്കും’ ഇവ ശീട്ടാക്കാനായി ദേവസ്വം പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും.ചുറ്റുവിളക്ക്, വിശേഷാല്‍ അലങ്കാരം എന്നിവയ്ക്ക് 4 ,50,000 രൂപ വകയിരുത്തിയിട്ടുണ്ട്. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ശ്രീമദ്: ഭാഗവത സപ്താഹം 20 ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മാഹാത്മ്യ പാരായണത്തോടെ തുടക്കമാകും.പ്രശസ്തരായ 8 ഓളം ഭാഗവതസപ്താഹ ആചാര്യന്മാരാണ് യജ്ഞം നയിക്കുക .അഷ്ടമി രോഹിണി ദിവസം ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് റ ഭാഗമായി ദേവസ്വം നല്‍കിവരുന്ന ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത നങ്യാര്‍ കൂത്ത് കലാകാരി ശ്രീമതി ഉഷാ ന ങ്യാര്ക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കാലത്ത് 10 മണിക്ക് പ്രശസ്ത നര്‍ത്തകിയായ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി സമ്മാനിക്കും. തുടര്‍ന്ന് പുരസ്ക്കാര ജേത്രിയുടെ കലാപരിപാടികള്‍ അരങ്ങേറും. രാത്രി 10 ന് ക്ഷേത്രം കലാനിലയം കലാകാരന്മാര് അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം നടക്കും.12 മണിക്ക് കൃഷ്ണാവതാരം വരത്തക വിധത്തിലായിരിക്കും കൃഷ്ണനട്ടം അവതരിപ്പിക്കുക. ദേവസ്വം ചെയര്‍മാര്‍ പീതാംബരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി പി.കെ.സുധാകരന്, കെ.കുഞ്ഞുണ്ണി, സി.അശോകന്, കെ.ഗോപിനാഥന്, എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: