മീനങ്ങാടി : മീനങ്ങാടി : മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് മേഖലയില്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു.
സിവില്‍ സര്‍വ്വീസ് ജേതാവും പരിശീലകയുമായ രമ്യാ രോഷ്നി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ യു.ബി.ചന്ദ്രിക, പി.വി.വേണുഗോപാല്‍, ബി. ബിനേഷ്, ബാവ കെ.പാലുകുന്ന് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.അരുണ്‍ ഐ.പി.എസ്, ജോസ് പള്ളത്ത്, പി.കെ.സലീം എന്നിവര്‍ ക്ലാസ്സെടുത്തു.
ഫോക്കസ് ദ ബെസ്റ്റ്’ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മാനവികവിഷയങ്ങളില്‍ രാജ്യത്തെ പ്രമുഖ സര്‍വ്വകലാ ശാലകള്‍ നടത്തുന്ന ബിരുദകോഴ്സുകളിലെ പ്രവേശന പരീക്ഷാ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: