കല്ലുവാതുക്കല്‍: കുന്നിന്‍പുറം ചിറക്കര സൊസൈറ്റി റോഡ് പൂര്‍ണമായും ടാര്‍ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കുളത്തൂര്‍കോണം ബൂത്ത് കമ്മിറ്റി വാഴ നട്ടു പ്രതിഷേധിച്ചു.
ബൂത്ത് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ബിജെപി കല്ലുവാതുക്കല്‍ മേഖല വൈസ് പ്രസിഡന്റ് എം.എസ്.ഗോപകുമാര്‍ ഉദ്ഘടനം ചെയ്തു. പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി നിവേദനം നല്‍കിയിട്ടും ചിറക്കര, കല്ലുവാതുക്കല്‍ പഞ്ചായത്തുകള്‍ അലംഭാവം കാണിക്കുന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ റോഡില്‍ വാഴ നട്ടത്.
തുടര്‍ന്നും അധികാരികള്‍ അലംഭാവം സ്വീകരിച്ചാല്‍ ശക്തമായ സമരമുറകള്‍ സ്വീകരിക്കുമെന്ന് ബിജെപി ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി അംഗം ചലഞ്ചനാഥ് പറഞ്ഞു.
















