അരിമ്പൂര്‍: മാലിന്യക്കുമ്പാരമായിരുന്ന പൊതുസ്ഥലത്ത് പൂന്തോട്ടമൊരുക്കി സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ക്ക് മാതൃകയായി. പരയ്ക്കാട് എയുപി സ്ക്കൂളിലെ കൊച്ചുവിദ്യാര്ത്ഥികളാണ് രണ്ടാം വാര്‍ഡ് വികസനസമിതിയുടെ സഹകരണത്തോടെ അരിമ്പൂരില്‍ തൃശൂര്‍ വാടാനപ്പിള്ളി ഹൈവേയുടെ അരികില്‍ ചെടികള്‍ നട്ടത്. നടുന്നതിനുള്ള നാടന്‍ പൂച്ചെടികള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് കുട്ടികള്‍ കൊണ്ടു വന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം അംബികടീച്ചര്‍ പൂന്തോട്ടനിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സഹദേവന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശോഭാ സുരേഷ് , ഹെഡ്മിസ്ട്രസ് എ പി ഷീല, സ്ക്കൂള് ലീഡര്‍ ചന്ദന ഉമേഷ്, സരളടീച്ചര്‍, എം കെ രമണി, പിജെ ജോണ്‍സി, കെ സുനില്‍കുമാര്‍, ജില്ലി വിന്‍സെന്റ്, മിനി, കെ എസ് ഉമേഷ്, കൗസല്യ വിശ്വേശ്വരന്, ചന്ദ്രപ്രകാശ്, പ്രമീള പ്രഭാകരന് , ജെസ്പി ലിജു, എസ് വി സുനില്‍ എന്നിവര്‍ നേതൃത്വം നല്കി. സ്വന്തം വീട്ടില്‍ നിന്ന് ഒരു പൂച്ചടി കൊണ്ടുവന്ന് തോട്ടത്തില്‍ നട്ട് പരിപാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. ആഴ്ച്ചയില്‍ ഒരു ദിവസം തോട്ടം സന്ദര്‍ശിച്ച് സംരക്ഷിക്കുമെന്ന് ഹെഡ്മിസ്ട്രസ് എ പി ഷീല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: