ചാലക്കുടി: കൊരട്ടി പോളിടെക്നിക്കില്‍ എബിവിപിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു.സമരത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് മാര്‍ച്ച് നടത്തി. പോളിടെക്നിക് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോളേജില്‍ സമാപിച്ചു.കഴിഞ്ഞ ആറ് മാസമായി എന്‍.സി.സിയുടെ പ്രവര്‍ത്തനത്തിന് അദ്ധ്യാപകനെ നിയമിക്കാത്ത കാരണമാണ് പ്രവര്‍ത്തനം നിലക്കുവാന്‍ കാരണം. യോഗ്യരായ അദ്ധ്യാപകരം നിയമിക്കാതിരിക്കുന്നതാണ് പ്രശ്നമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. യോഗര്യായ നിരവധി അദ്ധ്യാപകര്‍ ഇവിടെ ഉണ്ടായിട്ടും അവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ പ്രിന്‍സിപ്പാള്‍ തയ്യറാകത്തതാണ് പ്രശ്നം.
എട്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എന്‍.സി.സിയുടെ പ്രവര്‍ത്തനം അദ്ധ്യാപകരുടെ കിടമത്സരം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടവരും. എത്രയും വേഗം യോഗര്യയായ അദ്ധ്യാപകരെ നിയമിച്ച് എന്‍.സി.സിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിക്കുന്നത് വരെ അനിശ്ചിത കാല നിരാഹാര സമരം തുടരുവാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.പ്രതിക്ഷേദ സൂചകമായി കോളേജ് പടിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളികേരം ഉടച്ച് പ്രതിക്ഷേധിച്ചു.പ്രതിക്ഷേധ മാര്‍ച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു.പി.എസ്.അനുമോദ് അദ്ധ്യ.ത വഹിച്ചു.ജില്ലാ കണ്‍വീനര്‍ വി.ആര്.അജിത് ,ഇ.പി.പ്രിയ,കെ.സി.മിഥുന്, തുടങ്ങിയവര്‍ സംസാരിച്ചു. എബിവിപി യൂണിറ്റ് പ്രസിഡന്റ് ഗോകുല്‍ ഗോപി, അമല്‍.സി.ടി,ഗോവിന്ദ് .കെ.എ,എ.കെ.ജിത്തു,ബിബിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: