തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം സി.ബി.ഐ അന്വേഷണം വൈകുന്നതില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിന്. അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനമിറങ്ങി രý് മാസമായിട്ടും നടപടികളുýായിട്ടില്ലെന്നും, സി.ബി.ഐ അന്വേഷണം ദ്രൂതഗതിയിലാക്കണമെന്നും മണികൂടാരം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് 21ന് ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. രാവിലെ 10ന് ചാലക്കുടി മേല്‍പ്പാലം പരിസരത്ത് നടക്കുന്ന കൂട്ടായ്മ സംവിധായകന് വിനയന് ഉദ്ഘാടനം ചെയ്യം. ഫോക്ലോര് അക്കാഡമി ചെയര്മാന് സി.ജെ.കുട്ടപ്പന് മുഖ്യാതിഥിയായി പങ്കെടുക്കും. ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. സഞ്ജയ് ഇക്ബാല്‍, എം.കെ.വേണുഗോപാല്‍, സജി കുറുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: