തൃശ്ശൂര്‍ : പുറനാട്ടുകര ശ്രീശാരദാപ്രസാദം ഹാളില്‍ കഴിഞ്ഞ നാലു ദിനരാത്രങ്ങളായി നടന്നുവന്ന പ്രബുദ്ധകേരളം ശതവാര്‍ഷിക സമാപനവും 15-ാമത് അഖിലകേരള ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനവും സമാപിച്ചു. ഭക്തസമ്മേളനം ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീരാമകൃഷ്ണസേവാ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് മനയലിന് ശ്രീരാമകൃഷ്ണമഠം ട്രസ്റ്റിയും കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ വിദ്യാലയം സെക്രട്ടറിയുമായ സ്വാമി അഭിരാമാനന്ദ സമ്മാനിച്ചു. ശരിയായ സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കണമെങ്കില്‍ ആത്മീയമായ സ്വാതന്ത്ര്യം സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി നിര്‍വിണ്ണാനന്ദജി (തിരുവല്ല) സ്വാമി ഭുവനാത്മാനന്ദജി (കായംകുളം) സ്വാമി സദ്ഭവാനന്ദ (തൃശ്ശൂര്‍) സ്വാമി സ്വപ്രഭാനന്ദ (കല്‍ക്കത്ത) ശശികളരിയേല്‍, സി.വി. അജിത്കുമാര്‍, എന്‍. ഹരീന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍) പി. ജയപ്രകാശ്, സി. മനോജ്, പി.എസ്. നാരായണന്, പി.വി. രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: