ചാലക്കുടി: മുന്‍ കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിമക്ക് ശാപമോക്ഷം.നാളെ രാവിലെ 9 മണിക്ക് പ്രതിമയുടെ പുന.സ്ഥാപനം നടക്കും.സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.എട്ട് വര്‍ഷം മുന്‍പ് വാഹന അപകടത്തെ തുടര്‍ന്ന് ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ സ്ഥാപ്പിച്ചിരുന്ന പ്രതിമക്ക് കേടുപാടുകള്‍ വന്നതിനെ തുടര്‍ന്ന് ട്രാംവെ റോഡിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനാഥമായി ഇരിക്കുകയായിരുന്നു.ദേശീയ പാത വികസനത്തിന്റെ ഭാഗമായി പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുതിയ സ്ഥലം സര്‍ക്കാരില്‍ നിന്ന ലഭിക്കാത്ത കാരണം പ്രതിമ സ്ഥാപ്പിക്കുവാന്‍ കഴിയാതെ വരികയായിരുന്നു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ നിന്ന് ദേശീയപാതക്ക് സമീപത്തായി പത്ത് സെന്റ് സ്ഥലം അനുവദിച്ചിരുന്നു.സ്ഥലം ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: