മാനന്തവാടി : പോസ്റ്റാഫീസ് ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി ബസ് സ്റ്റോപ്പ് കല്ലോടി റോഡില്‍ കണ്ണങ്കണ്ടി ബില്‍ഡിങ്ങിന്റെ ഭാഗത്തേക്ക് നീക്കുവാനും ബസ് നിര്‍ത്തി യാത്രക്കാര്‍ കയറിയ ഉടന്‍ പോകുന്ന വിധം റണ്ണിങ് സ്റ്റോപ്പ് ആയി മാറ്റും. കെ.എസ്.ആര്.ടി.സി. അധികൃതര്‍ ബസ്സുകളുടെ സമയക്രമം കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കും. മാനന്തവാടി നഗരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സൈന്‍ബോര്‍ഡുകളും വ്യാപാരി വ്യവസായി ഏകോപനസമിതി സ്പോണ്സര് ചെയ്തിട്ടുണ്ട്. നഗരത്തില്‍ ബസ്ബേ, പാര്‍ക്കിങ്ങ് എന്നിവ വരഞ്ഞ് രേഖപ്പെടുത്തും. ആയതിലേക്ക് ഫുട് പാത്തിനും ഓവുചാലിനും ഇടയിലുള്ള ഭാഗം ടാറിങ് കോണ്‍ക്രീറ്റ് ചെയ്യുവാനും മറ്റ് തകര്‍ന്ന് കിടക്കുന്നവ നന്നാക്കുവാനും പിഡബ്ല്യുഡിക്ക് നിര്ദ്ദേശംനല്കി. പ്രധാന ജംഗ്ഷനുകള്‍, ജില്ലാആശുപത്രി എന്നിവിടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് സബ്കമ്മിറ്റിക്ക് ചുമതലനല്‍കി. ഗതാഗത തടസ്സമുണ്ടാക്കുന്ന പോസ്റ്റുകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിക്കുവാന്‍ കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ചരക്ക് കയറ്റിറക്കങ്ങള്‍ രാവിലെ 8.30മുതല്‍ 10.30വരെയും വൈകീട്ട് 3മുതല്‍ 5വരെയും കര്ശനമായിനിരോധിച്ചു. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഫുട്പാത്ത്കയ്യേറ്റം, പാര്‍ക്കിങ് ഏരിയ തരംമാറ്റം മറ്റ്അനധികൃത കയ്യേറ്റങ്ങള്‍ എന്നിവ സ്വമേധയാ ഒഴിയുന്നതിന് വ്യാപാരികള്‍, കെട്ടിടഉടമകള്‍ എന്നിവര്‍ക്ക് നിര്ദ്ദേശംനല്കി. ആയത് പാലിക്കാത്തവര്‍ക്കെതിരെ ഏഴ് ദിവസം സമയംഅനുവദിച്ച് നോട്ടീസ്നല്കി നിയമനടപടി സ്വീകരിക്കുവാന്‍ മുന്സിപ്പല്സെക്രട്ടറി, തഹസില്‍ദാര്‍, പോലീസ് എന്നിവര്‍ക്ക് നിര്ദ്ദേശംനല്കി. എല്ലാകെട്ടിട ഉടമകളും തങ്ങളുടെ കെട്ടിടത്തിലെ പാര്ക്കിങ്ഏരിയകള് മാര്‍ക്ക്ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണം. മുമ്പ് പാര്ക്കിങ്ഏരിയകള് തരംമാറ്റിയത് സംബന്ധിച്ച് നല്കിയ അനുമതിയുടെറിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാസെക്രട്ടറിക്ക് നിര്ദ്ദേശംനല്കി. പാരക്കിങ്ഏരിയകള് തരംമാറ്റിയതാണ് നഗരത്തിലെ മുഴുവന്ഗതാഗത പ്രശ്നത്തിന് പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. ആയതിനെതിരെ അടിയന്തിരനടപടികള്‍ സ്വീകരണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരുംഐക്യകണ്ഠേന അഭിപ്രായപ്പെട്ടു. ആയത്പരിശോധിച്ച് നടപടിസ്വീകരിക്കുന്നതിന് യോഗം സബ്കളക്ടര്‍, മുനിസിപ്പല്ചെയര്മാന്, മുനിസിപ്പല്‍സെക്രട്ടറി, സി.ഐ, തഹസില്‍ദാര്‍ എന്നിവരുള്‍പ്പെടുന്ന കമ്മറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: