Categories: Lifestyle

വെളുത്തുള്ളി ശീലമാക്കാം

Published by

നമ്മുടെ അടുക്കളയില്‍ വെളുത്തുള്ളിക്ക് ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. പലരോഗങ്ങളേയും ചെറുക്കാനുള്ള വെളുത്തുള്ളിയുടെ ശേഷി ശാസ്ത്രലോകം അംഗീകരിച്ചിട്ടുമുള്ളതാണ്. കറികള്‍ക്ക് അഭൂതപൂര്‍വമായ മണവും രുചിയും പ്രദാനം ചെയ്യുന്ന വെളുത്തുള്ളിയെ കുറിച്ച് പറയുമ്പോള്‍ അവയുടെ ഔഷധ ഗുണവും ഒരിക്കലും വിസ്മരിക്കരുത്. പുരാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.

സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണക്കുന്നതിനും വെളുത്തിള്ളി ഉത്തമമാണ്. വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക.

മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്. കാന്‍സറിനെ പ്രതിരോധിക്കുന്നതിനും നിത്യവും വെളുത്തുള്ളി കഴിക്കുന്നതീലൂടെ സാധിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനും വെളുത്തുള്ളി ഉത്തമമാണ്. ശരീരത്തില്‍ ഇരുമ്പിനെ കൂടുതല്‍ ആഗീരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഹൃദയാരോഗ്യവും നേടാന്‍ വെളുത്തുള്ളി പതിവാക്കുക.

നിത്യവും വെളുത്തുള്ളി ശീലമാക്കിയാല്‍ ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. തൊണ്ടയിലെ അണുബാധ, ആസ്മ, ശ്വാസംമുട്ട് എന്നിവ മാറുന്നതിനും നല്ലത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts