കോട്ടയം: കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തരിശ് ഭൂമി വിളഭൂമിയാക്കാം പദ്ധതിയുടെ ഭാഗമായി കര്‍ഷക ദിനമായ ചിങ്ങം 1ന് നിലമൊരുക്കല്‍ മഹോത്സവം നടത്തും. തരിശ് കിടക്കുന്ന കിടങ്ങൂര്‍ വടശ്ശേരിക്കുഴി പാടത്തെ രണ്ടര ഏക്കര്‍ഭൂമി കൃഷിക്ക് അനുയോജ്യമായി ഒരുക്കിയെടുക്കുന്ന പുതുമയാര്‍ന്ന പരിപാടിയാണ് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നിലമൊരുക്കല്‍ മഹോത്സവം.
17ന് രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ കൊയ്‌ത്ത് പാട്ടുകളും, മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും ചിങ്ങപ്പുഴുക്ക് വിളമ്പും ഒരുക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എവേലായുധന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കും. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹനന്‍ പനയ്‌ക്കന്‍ അദ്ധ്യക്ഷത വഹിക്കും.
















