പാലാ: ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രികര്‍ മരിച്ച സംഭവത്തില്‍ ആബുലന്‍സ് ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവ്. 2014 ഡിസംബര്‍ 21ന് പാലാ-തൊടുപുഴ റോഡില്‍ അല്ലപ്പാറയില്‍ വച്ച് ആബുലന്‍സ് മോട്ടോര്‍സൈക്കിളില്‍ ഇടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികരായിരുന്ന തൊടുപുഴ വെള്ളിയാമറ്റം കാരായവെട്ടത്ത് ജോഷി തോമസ്, വടക്കേമുളഞ്ഞനാല്‍ ജോര്‍ജ്ജ് മാത്യു എന്നിവര്‍ മരിച്ച സംഭവത്തില്‍ ആബുലന്‍സ് ഡ്രൈവര്‍ രാജാക്കാട് കുന്നുംപുറത്ത് സുമേഷിനെ വിവിധ വകുപ്പുകളിലായി 5 വര്‍ഷം കഠിനതടവും 27,500 രൂപ പിഴയും വിധിച്ച് പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. സുരേഷ്‌കുമാര്‍ ഉത്തരവായി. സുമേഷിന്റെ ലൈസന്‍സ് 6 മാസത്തേക്ക് റദ്ദ് ചെയ്തു.പ്രതി അലക്ഷ്യമായും അമിതവേഗതയിലും ദിശതെറ്റി റോഡിന്റെ വലതുവശത്തുകൂടി ആബുലന്‍സ് ഓടിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.പി. ജോസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. ലാല്‍ കോടതിയില്‍ ഹാജരായി.
















