മുളങ്കുന്നത്തുകാവ് : യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്സലറടക്കം നാലുപേര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
കൊച്ചിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് പരിക്കേറ്റുവെന്ന് പറഞ്ഞ് കാറില്കയറ്റിക്കൊണ്ടുപോയി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ നാലംഗസംഘം പിഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറാഞ്ചേരി ഡിവിഷന് കൗണ്‍സിലറായ ജയന്തന്, സഹോദരന് ജിതേഷ്, സുഹൃത്തായ ബിനീഷ്, ഷിബു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: